Saturn Transition; ശനിയുടെ ഭാവം അപകടകരം; ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ ദുരിത കൊടുങ്കാറ്റ് വീശും!

ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനി രാശി മാറുമ്പോള്‍ അതിന്റെ സ്വാധീനം 12 രാശിക്കാരിലും ഉണ്ടാകും. 

 

Saturn transit unlucky zodiacs: നിലവിൽ കുംഭ രാശിയിലാണ് ശനി. ചൊവ്വ നിലവിൽ സ്വന്തം രാശിയായ മേടത്തിലാണ്. ജൂലൈ 12 വരെ, മേടത്തിലെ ചൊവ്വ ശനിയുടെ വക്ര ദർശനത്തിന് കീഴിലാണ്. 

1 /6

ശനിയുടെ ഭാവം ചൊവ്വയെ പ്രതികൂലമായി ബാധിക്കും. ഇതിൻ്റെ ഫലമായി ചില രാശിക്കാരുടെ ജീവിതത്തിൽ കഷ്ടതകളുടെ കൊടുങ്കാറ്റ് വീശും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.   

2 /6

മകരം: മകരം രാശിക്കാർക്ക് ശനിയുടെ ഭാവം മൂലം പല തരത്തിലുള്ള കഷ്ടതകളും നേരിടേണ്ടി വരും. ജോലിക്കാര്യങ്ങളിൽ സമ്മർദ്ദം വർധിക്കും. അതിനാൽ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അവ ഓരോന്നായി പൂർത്തിയാക്കാൻ ശ്രമിക്കുക. ശനിയുടെ ഭാവം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. ചെലവ് വർദ്ധിക്കും. ധനക്ഷാമം നേരിടും. ബന്ധങ്ങൾ വഷളാകും. ചെറിയ കാര്യങ്ങൾ പോലും വലുതായി മാറുമെന്നതിനാൽ കഴിയുന്നത്ര ശാന്തത പാലിക്കുന്നതാണ് നല്ലത്.  

3 /6

വൃശ്ചികം: ശനിയുടെ അപകടകരമായ ഭാവം വൃശ്ചികം രാശിക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സമ്മാനിക്കും. ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അവയെ ധൈര്യത്തോടെ നേരിടേണ്ടി വരുമെന്നും മനസിലാക്കുക. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാകാൻ പോകുന്ന സമയമാണ് വരാനിരിക്കുന്നത്. ബിസിനസ്സിൽ നിരാശാജനകമായ വാർത്തകൾ ലഭിച്ചേക്കാം. അനാവശ്യ തർക്കങ്ങളും വഴക്കുകളും ഒഴിവാക്കുക.  

4 /6

തുലാം: തുലാം രാശിക്കാർ ക്ഷമയോടെയിരിക്കേണ്ട സമയമാണിത്. ഈ രാശിക്കാർ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. വിവാഹത്തിന് വരനെ അന്വേഷിക്കുന്നവർക്ക് കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും. പണം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകും.   

5 /6

കന്നി: കന്നി രാശിക്കാർ കഠിനാധ്വാനം ചെയ്താലും പ്രതിഫലം പരിമിതമായിരിക്കും. ഈ രാശിക്കാർ ക്ഷമ കാണിക്കേണ്ട സമയമാണിത്. കഷ്ടപ്പാടുകൾ നിറഞ്ഞ സമയം മാറാൻ കാത്തിരിക്കുക. അനാവശ്യ ചിലവുകൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. വൈകാരികമായ ചിന്തകൾക്ക് അടിമപ്പെടാതെ ഈ സമയം ശാന്തത പാലിക്കുന്നതാണ് നല്ലത്.    

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

You May Like

Sponsored by Taboola