Saturn Retrograde: ശനിയുടെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാരുടെ ഭാ​ഗ്യം പ്രകാശിക്കും

സാധാരണയായി ശനിയുടെ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും. ചില രാശിക്കാർക്ക് ഈ രാശിമാറ്റത്തിലൂടെ ഒരുപാട് ഗുണങ്ങൾ ലഭിക്കും. 

ജ്യോതിഷത്തിൽ ശനിയുടെ ചലനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ജൂലൈ 13ന് ശനി മകര രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. അതായത് ശനി വക്ര​ഗതിയിലാണ്. ഒക്ടോബർ 23ന് ശനി വീണ്ടും മകര രാശിയിൽ സ്വാഭാവിക ചലനത്തിലേക്ക് രാശിമാറും. മകരത്തിൽ ശനി സംക്രമിക്കുന്നത് 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇക്കൂട്ടരുടെ ഭാ​ഗ്യം പ്രകാശിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ മാറ്റത്താൽ ശുഭഫലങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം. 

 

1 /3

മീനം: മീനം രാശിക്കാർക്ക് ശനിയുടെ സഞ്ചാരം വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ വിവിധയിടങ്ങളിൽ നിന്ന് പണം നിങ്ങളിലേക്കെത്തും. വരുമാനം വർധിക്കും. മികച്ച തൊഴിലവസരങ്ങൾ വന്ന് ചേരും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂർണ്ണ പ്രതിഫലം ലഭിക്കും.   

2 /3

കുംഭം: ശനിദേവനെ ആരാധിക്കുന്നതിലൂടെ ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. തൊഴിലന്വേഷകർക്ക് നല്ല ജോലി ലഭിക്കും. സ്ഥലംമാറ്റം ആ​ഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. ഇത്റ്റം നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ബിസിനസുകാർക്ക് അനുകൂലമായ സമയമാണ്. ജോലി സംബന്ധമായി വിദേശത്ത് പോകേണ്ടി വന്നേക്കാം. വരവിനൊപ്പം ചെലവും കൂടിയേക്കാം. പരീക്ഷ, ഇന്റർവ്യൂ എന്നി നേരിടുന്നവർക്ക് വിജയമുണ്ടാകും.   

3 /3

മകരം: മകരം രാശിയിൽ ശനി സംക്രമിക്കുന്നതിനാൽ ഈ രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. എല്ലാ ജോലികളിലും അവർ വിജയിക്കും. നേതൃപാടവം വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിൽ ലാഭം കൂടും. സാമ്പത്തിക നില മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola