Navpancham Rajyog: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിക്കാരിലും പെട്ട ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഈ സമയം ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലുമാണ് ഇതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നു.
Shani Gochar 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്താൽ രൂപപ്പെടുന്ന യോഗങ്ങൾ വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്. ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുകയും ഇതിനകം മറ്റൊരു ഗ്രഹം ആ രാശിയിൽ ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകുന്നത്.
മെയ് 6 ന് വളരെ ശുഭകരമായ യോഗമായ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വളരെ അനുകൂല ഫലങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...
മിഥുനം (Gemini): ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ശുക്രന്റെ സംക്രമം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇത് ഈ രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭത്തിനുള്ള ശക്തമായ സാധ്യതകളുണ്ടാകുന്നു. നിങ്ങൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഉടൻ പൂർത്തീകരിക്കാൻ കഴിയും. ഈ കാലയളവിൽ പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. മാത്രമല്ല പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ദീർഘദൂര യാത്രകൾക്കും സാധ്യത.
കന്നി (Virgo): ശുക്രസംക്രമം മൂലം നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു. നിങ്ങൾ തൊഴിലില്ലാത്തവരോ ജോലി അന്വേഷിക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങളിലെ ആശയവിനിമയത്തിനുള്ള കഴിവുകൾ ആളുകളെ ആകർഷിക്കാനും മുന്നോട്ട് കൊണ്ടുപോകാനും നിങ്ങളെ സഹായിക്കും. ഇതിൽ നിന്ന് നിങ്ങൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. അതേസമയം ക്രീയേറ്റീവ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം നല്ലതാണ്.
കുംഭം (Aquarius): ജ്യോതിഷ പ്രകാരം ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണ്. ഇതിന്റെ പരമാവധി നേട്ടം കുംഭം രാശിക്കാർക്ക് ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. മാത്രമല്ല മതപരമായ പ്രവർത്തനങ്ങളോടുള്ള ആളുകളുടെ താൽപര്യം വർദ്ധിക്കും. യാത്രയിൽ പുതിയ ആളുകളെ പരിചയപ്പെടും അത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)