Sanusha Santhosh: പുകവലിക്കെതിരെ ബോധവത്ക്കരണവുമായി സനുഷയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

മമ്മൂട്ടി നായകനായി എത്തിയ ദാദാ സാഹിബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് സനുഷ സന്തോഷ്. ചിത്രത്തില്‍ ബാലതാരമായാണ് സനുഷ എത്തിയത്. ബ്ലസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവര്‍ഡ് സനുഷ നേടിയിരുന്നു.

1 /5

വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം നാളെ നമതെയിലാണ് സമുഷ ആദ്യമായി നായികയായി എത്തുന്നത്. തുടര്‍ന്ന് ഒരു പിടി മലയാള സിനിമകളില്‍ സനുഷ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു  

2 /5

സമൂഹ മാധ്യമങ്ങളിലും സജീവമാണ് സനുഷ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. 

3 /5

നീതുതോമസാണ് സനുഷയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൈയിലൊരു സിഗരറ്റുണ്ട്. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്

4 /5

വിമര്‍ശിക്കുന്നവരോട് ജോലിയെ അതിന്റെ സെന്‍സില്‍ കാണാനാണ് സനുഷയ്ക്ക് പറയാനുള്ളത്.   

5 /5

മോശമാണെങ്കില്‍ വിമര്‍ശിക്കാം, പക്ഷേ അതിന് ഒരു രീതീയുണ്ട്. അല്ലാതെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടരുതെന്നും സനുഷ പറയുന്നു

You May Like

Sponsored by Taboola