Saniya Iyappan: ലെഹങ്കയിൽ സുന്ദരിയായി സാനിയ; പുത്തൻ ചിത്രങ്ങൾ കാണാം

മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. 

Saniya Iyyappan Latest Photos: 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1 /7

ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ പ്രശസ്തി നേടുന്നത്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. 

2 /7

അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായും ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായും സാനിയ അഭിനയിച്ചു.

3 /7

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

4 /7

വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്.

5 /7

സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സാനിയ ഇപ്പോൾ. 

6 /7

യുകെയിൽ ആക്ടിംഗ് & പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്.

7 /7

സെപ്റ്റംബർ മാസം മുതലാണ് സാനിയയുടെ കോഴ്‌സ് ആരംഭിക്കുക. 2026 ജൂൺ മാസം വരെ പഠനം തുടരുമെന്നാണ് വിവരം.

You May Like

Sponsored by Taboola