Triple Rajayoga: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!

Rajaygoa In August: ആഗസ്റ്റിൽ സമസപ്തക, കേന്ദ്ര ത്രികോണ, ശശ് രാജയോഗം എന്നിവ സൃഷ്ടിക്കുന്നതിലൂടെ ഇടവ രാശിയടക്കമുള്ള ഈ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും മികച്ച സാമ്പത്തിക നേട്ടം ലഭിക്കും.

Shash Kendra Trikona Samasptak Rajayoga: ആഗസ്റ്റിൽ സമസപ്തക, കേന്ദ്ര ത്രികോണ, ശശ് രാജയോഗം എന്നിവ സൃഷ്ടിക്കുന്നതിലൂടെ ഇടവ രാശിയടക്കമുള്ള ഈ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും മികച്ച സാമ്പത്തിക നേട്ടം ലഭിക്കും.

1 /8

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മറ്റാറുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും.  നവ ഗ്രഹങ്ങളിൽ, ഏറ്റവും പ്രാധാന്യം ശനി ഗ്രഹത്തിനാണ്.

2 /8

ശനിയാണ് ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹവും. ഏകദേശം രണ്ടര വർഷത്തെ സമയം വേണം ശനിയ്ക്ക് ഒരു രാശിചക്രം പൂർത്തിയാക്കാൻ.

3 /8

നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് അതിലൂടെ ശശ് രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.  ഗ്രഹങ്ങളുടെ അധിപനായ ബുധൻ എല്ലാ മാസവും രാശി മാറും.  ഇത്തരത്തിൽ ബുധൻ ഏതെങ്കിലും ഗ്രഹവുമായി സംയോജനം നടത്താറുമുണ്ട്.  ഇതുകൂടാതെ ശുക്രനും രാശി മാറും.

4 /8

ആഗസ്റ്റ് മാസത്തിൽ ഈ ഗ്രഹങ്ങൾ വളരെയധികം പ്രത്യേകതകൾ സൃഷ്ടിക്കും.  ചിങ്ങത്തിൽ ശുക്രനും ബുധനും കൂടിച്ചേരും. മറുവശത്ത് ശനി ഗ്രഹം അതിൻ്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു.  അങ്ങനെ ബുധൻ, ശുക്രൻ, ശനി എന്നിവ മുഖാമുഖം വരും.  അതിലൂടെ  സമസപ്തക് രാജയോഗത്തോടൊപ്പം കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കും. 

5 /8

ഇത് 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

6 /8

ഇടവം (Taurus): ആഗസ്റ്റ് മാസം ഇവർക്ക് വളരെ നല്ല മാസമാണ്.  കാരണം ഈ രാശിയിൽ ചൊവ്വയുടെയും വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഈ മാസം ഉണ്ടാകും.  ഇതോടൊപ്പം നാലാം ഭാവത്തിൽ ശുക്രനും ബുധനുമുണ്ട്.  ശനി നേരെയുണ്ട്.  ഇതിലൂടെ ശശ് രാജയോഗം സൃഷ്ടിക്കുന്നു. ശനിയുടെ ദൃഷ്ടി അതിൻ്റെ സൗഹൃദ ഗ്രഹങ്ങളായ ശുക്രൻ, ബുധൻ എന്നിവയിലും പതിക്കുന്നു. ഇതിലൂടെ ഉണ്ടാകുന്ന കേന്ദ്ര ത്രികോണ രാജയോഗവും ഇവർക്ക് പ്രയോജനമായിരിക്കും.

7 /8

ചിങ്ങം (Leo):  ട്രിപ്പിൾ രാജയോഗം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ. സമസപ്തക് യോഗക്കൊപ്പം കേന്ദ്ര ത്രികോണ രാജയോഗവും വളരെയധികം നേട്ടം ഇവർക്ക് നൽകും, കരിയറുമായി ബന്ധപ്പെട്ട് നിരവധി യാത്രകൾ നടത്താം, ഈ യാത്രകൾ നിങ്ങൾക്ക് പ്രയോജനം നൽകും, ബിസിനസിലും നല്ല ലാഭമുണ്ടാകും, മത്സരാർത്ഥികളുമായി നല്ല മത്സരം ഉണ്ടാകും.  സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും

8 /8

വൃശ്ചിക (Scorpio):  ഇവർക്കും ട്രിപ്പിൾ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ലഭിക്കും, ബിസിനസിലും ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതാകും, കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും, ദാമ്പത്യ ജീവിതത്തിലെ വിള്ളലുകൾ മാറും, ആരോഗ്യം നന്നായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola