Russian film: സിനിമ പിടിക്കാൻ ബഹിരാകാശത്തേക്ക്, യുഎസിനെ മറികടന്ന് റഷ്യൻ സംഘം - ചിത്രങ്ങൾ

പേരെടുത്ത ബഹിരാകാശയാത്രികൻ ആന്റൺ ഷിപെൻകോക്കിനൊപ്പമാണ് സംഘം പോയത്. റോസ്‌കോസ്മോസിന്റെ സോയുസ് എം.എസ്.-19 വാഹനമാണ് കസാഖ്‌സ്താനിലെ ബൈകനൂരിൽനിന്ന് മൂവരെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. 

ബഹിരാകാശത്ത് പോകുന്ന കഥകൾ നിരവധി സിനിമകളിൽ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ അതൊന്നും യഥാർഥത്തിൽ ബഹിരാകാശത്ത് ചിത്രീകരിച്ചവയല്ലെന്നും നമുക്ക് അറിയാം. എന്നാൽ ഇത് ആദ്യമായി ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാൻ പുറപ്പെട്ടിരിക്കുകയാണ് റഷ്യൻ സംഘം. യു.എസിനെ മറികടന്ന് ബഹിരാകാശത്ത് ആദ്യ സിനിമ ചിത്രീകരിക്കാൻ റഷ്യൻ നടി (Russian Actor) യൂലിയ പെരെസിൽഡും (Julia Peresild) സംവിധായകൻ ക്ലിം ഷിപെൻകോയും (Klim Shipenko) ക്യാമറയും തൂക്കി ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (International Space Station) പുറപ്പെട്ടു. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാൻ വനിതാ സർജനെ അയക്കുന്നതാണ് "The Challenge" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രീകരണം പൂർത്തിയാക്കി 12 ദിവസത്തിനുശേഷം ഇവർ ഭൂമിയിലേക്ക് മടങ്ങും. ആറുമാസമായി ബഹിരാകാശനിലയത്തിൽ കഴിയുന്ന ഒലെഗ് നോവിറ്റ്സ്കിക്കൊപ്പമാകും നടിയും സംവിധായകനും ഭൂമിയിലേക്ക് തിരിച്ചെത്തുക.

1 /5

(Image courtesy: Andrey Shelepin/GCTC/Roscosmos/Handout via REUTERS)

2 /5

(Image courtesy: Andrey Shelepin/GCTC/Roscosmos/Handout via REUTERS)

3 /5

(Image courtesy: Andrey Shelepin/GCTC/Roscosmos/Handout via REUTERS)

4 /5

(Image courtesy: Andrey Shelepin/GCTC/Roscosmos/Handout via REUTERS)

5 /5

(Image courtesy: Andrey Shelepin/GCTC/Roscosmos/Handout via REUTERS)

You May Like

Sponsored by Taboola