യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസ്
യുക്രൈനെ റഷ്യ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസ്. പാരീസിലെ ഈഫൽ ടവറിൽ യുക്രൈൻ ദേശീയ പതാകയുടെ നിറങ്ങൾ പ്രകാശിപ്പിച്ചുകൊണ്ടാണ് ഫ്രാൻസ് യുക്രൈനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. നീലയും മഞ്ഞയും നിറങ്ങളിലാണ് ലൈറ്റ് പ്രകാശിപ്പിച്ചതെന്ന് പാരീസ് മേയർ ആനി ഹിഡാൽഗോ പറഞ്ഞു.