Actress Rambha: ഡോള്‍ഫിനൊപ്പം കളിച്ച് രസിച്ച് രംഭയും കുടുംബവും, ചിത്രങ്ങള്‍ വൈറലാകുന്നു

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ സജീവമായി അഭിനയിച്ചിരുന്ന ഒരു അഭിനയത്രിയാണ് രംഭ. മലയാള സിനിമയിലൂടെയാണ് രംഭ അഭിനയത്തിലേക്ക് വരുന്നത്. വിനീത് നായകനായ സർഗത്തിലെ തങ്കമണി എന്ന കഥാപാത്രം മാത്രം മതി മലയാളികൾക്ക് ഈ കലാകാരിയെ എന്നും ഓർത്തിരിക്കാൻ 

1 /9

മലയാളത്തില്‍ ആകെ 8 സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളൂ.  തമിഴിലും തെലുങ്കിലുമാണ് രംഭ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഇത് കൂടാതെ കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്.   

2 /9

മലയാളത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും രംഭ ആന്ധ്രാ സ്വദേശിനിയാണ്. വിജയലക്ഷ്മി എന്നായിരുന്നു രംഭയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് രംഭ എന്ന പേര് താരം സ്വീകരിച്ചത്.

3 /9

2011-ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം രംഭ സിനിമയിൽ അധികം സജീവമായിരുന്നില്ല. ചില ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രംഭ അതിന് ശേഷം ജഡ്ജ് ആയിട്ടുണ്ട്. പക്ഷേ സിനിമയിൽ പിന്നീട് അഭിനയിച്ചിട്ടില്ല.  

4 /9

 ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്. അവിടെ ബിസിനസുകാരനായ ശ്രീലങ്കൻ സ്വദേശി ഇന്ദ്രകുമാർ പദ്മനാഭനാണ് താരത്തിന്റെ ഭർത്താവ്

5 /9

രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുംമാണ് താരത്തിനുള്ളത്.

6 /9

 ഒരു ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് പോയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രംഭ ഇപ്പോൾ. 

7 /9

ഇതിന്റെ ചിത്രങ്ങൾ രംഭ തന്റെ ആരാധകരുമായി പങ്കുവച്ചു. 

8 /9

നീണ്ട ഇടവേളയ്ക്ക് ശേഷം ബഹാമസിലേക്ക് ഒരു ഫാമിലി ട്രിപ്പ്.. രസകരമായ നിമിഷങ്ങൾ.. ഇതായിരുന്നു ചിത്രത്തിനൊപ്പം താരംകുറിച്ചത്. 

9 /9

ഡോള്ഫിനുകൾക്ക് ഒപ്പം കളിക്കുന്ന ഫോട്ടോസും രംഭ പങ്കുവച്ചിട്ടുണ്ട്.

You May Like

Sponsored by Taboola