Rima kallingal: മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ റിമ; റിമ ​കല്ലിങ്കലിന് ഇന്ന് പിറന്നാൾ ദിനം

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. 38-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം ഇന്ന്. 2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് റിമയുടെ ആദ്യ സിനിമ. പിന്നീട് 22 ഫീമെയില്‍ കോട്ടയം. കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ റിമ അഭിനയിച്ചു. സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി.

 

  • Jan 18, 2023, 11:22 AM IST

അഭിനേത്രി, നര്‍ത്തകി, നിര്‍മാതാവ് എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് റിമ കല്ലിങ്കൽ. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർ​ഗവീനിലയത്തിന്റെ പുന:രാവിഷ്കാരമാണ് 'നീലവെളിച്ചം'. മധു, പ്രേം നസീർ, വിജയ നിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ക്ലാസിക് ചിത്രമായ ഭാർ​ഗവീനിലയത്തിൽ അഭിനയിച്ചത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola