August Lucky Rashi: ആഗസ്റ്റിലെ ഭാഗ്യ രാശികളാണ് ഇവർ, ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!

Planet Transit In August 2023: ജ്യോതിഷം അനുസരിച്ച് ഓരോ മാസവും പല ഗ്രഹങ്ങളും അവരുടെ സ്ഥാനം മാറ്റും. ഗ്രഹങ്ങളുടെ സംക്രമം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ആഗസ്റ്റ് മാസം ഏതൊക്കെ രാശിയിലുള്ളവർക്കാണ് വളരെ ശുഭകരവും ഫലദായകവുമെന്ന് നമുക്ക് നോക്കാം.

Grah Gochar In August 2023: ആഗസ്റ്റ് മാസത്തിൽ പല വലിയ ഗ്രഹങ്ങളും അവരുടെ സ്ഥാനം മാറ്റും. പല രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭ ഫലം കാണും. എന്നാൽ ചില രാശിക്കാർക്ക് ആഗസ്റ്റ് മാസം ഭാഗ്യമായിരിക്കും.

1 /5

ആഗസ്റ്റ് 7 ന് ശുക്രൻ രാശിമാറും.  മറുവശത്ത് ആഗസ്റ്റ് 17 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ആഗസ്റ്റ് 18 ന് ചൊവ്വ ചിങ്ങം വിട്ട് കന്നിരാശിയിൽ പ്രവേശിക്കും. അതേസമയം ഈ ദിവസം കർക്കടകത്തിൽ ശുക്രൻ ഉദിക്കും. ആഗസ്റ്റ് 24 ന് ബുധൻ ചിങ്ങത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.

2 /5

അത്തരമൊരു സാഹചര്യത്തിൽ ഈ മാസം മുഴുവൻ പല രാശിക്കാർക്കും വളരെയധികം പ്രത്യേകതയുള്ളതായിരിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിന്നതെന്ന് നോക്കാം...

3 /5

മേടം (Aries): ആഗസ്റ്റിൽ നടക്കുന്ന ഗ്രഹസംക്രമണം മേടം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ സമയത്ത് കരിയറിന്റെ കാര്യത്തിൽ നല്ല വാർത്തകൾ ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ പദ്ധതികൾ വിജയിക്കും. പഴയ മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് പൂർത്തിയാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.  ഈ സമയത്ത് ബിസിനസ്സിൽ ലാഭം ഉണ്ടാകും. പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ഈ മാസം വിശേഷപ്പെട്ടതായിരിക്കും. പങ്കാളിയുമായി മികച്ച സ്വരച്ചേർച്ച സ്ഥാപിക്കുകയും ഈ സമയത്ത് പുതിയ ജോലി ആരംഭിക്കുകയും ചെയ്യാം.

4 /5

മിഥുനം (Gemini):  ആഗസ്റ്റ് മാസം മിഥുന രാശിക്കാർക്ക് ഗുണകരമാകും. ഈ സമയത്ത് നിങ്ങൾ പ്രതീക്ഷിച്ചതിൽ കൂടുതൽ എല്ലാ കാര്യത്തിലും വിജയം കൈവരിക്കും. വിവാഹത്തിന് നല്ല ബന്ധം വന്നുചേരും.  ഓഫീസിലെ ജോലികളിൽ അഭിനന്ദനം ലാഭിക്കും. കരിയറുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടുന്നത് ശുഭകരവും ഫലപ്രദവുമാണ്. നിങ്ങൾ എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഒന്ന് കാത്തിരിക്കുന്നത് ഉത്തമം.  

5 /5

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ആഗസ്റ്റ് മാസം വളരെ വിശേഷപ്പെട്ടതാണ്. ഈ സമയത്ത് നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സിൽ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഇത് ശരിയായ സമയമാണ്. ഭാവിയിൽ ഈ പദ്ധതികളിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പിതാവുമായും മറ്റ് കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം ദൃഢമാകും. തൊഴിലിൽ അവരുടെ സഹകരണം ഗുണം ചെയ്യും. ജീവിത പങ്കാളിയുടെ പൂർണ പിന്തുണ ലഭിക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola