കോവിഡ് മഹാമാരിയുടെ കാലത്ത് ഓഫീസിൽ നിന്ന് മാറി മിക്കവരും വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്യാൻ ആരംഭിച്ചു. ഇതിന് ഒരുപാട് നല്ലവശങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ആരോഗ്യത്തെയും ജോലിയെയും രൂക്ഷമായി ബാധിക്കുന്ന ചില പ്രശ്നങ്ങളും ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നടുവേദന. പഠനങ്ങൾ സൂചിപ്പിക്കുന്നത് 80% ആളുകളും ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവർ ആണെന്നാണ്. നമ്മുടെ ജീവിത ശൈലിയിൽ കൊണ്ട് വരുന്ന ചില മാറ്റങ്ങൾ നടുവേദന ഒഴിവാക്കാൻ നമ്മെ സഹായിക്കും.
മണിക്കൂറുകളോളം ഒരേ ഇരുപ്പിരിക്കുന്നത് നമ്മുടെ പേശികളെ ബാധിക്കുകയും വേദനയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. അത്കൊണ്ട് ജോലി ചെയ്യുന്നതിനിടയ്ക്ക് തന്നെ പേശികൾക്കായി ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുക.
നമ്മുടെ നടുവേദയ്ക്ക് സ്ട്രെസും കാരണമാകാറുണ്ട്. ഉറക്കം നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുകയും ചെയ്യും ഇത് നടു വേദന കുറയ്ക്കാൻ സഹായിക്കും.
നമ്മൾ ജോലിക്കിടയിൽ നടക്കണമെന്നും ഊർജ്വസ്വലരായി ഇരിക്കണമെന്ന് കരുതിയാലും ജോലിയിൽ വ്യാപൃതരാകുമ്പോൾ മിക്കപ്പോഴും സാധിക്കാറില്ല. അതിനായി അലാറം വെച്ചതിന് ശേഷം നിശ്ചിതമായ ഇടവേളകളിൽ നടക്കാനും മറ്റെന്തെങ്കിലും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക.
യോഗ ചെയ്യുന്നത് പേശികളെ റിലാക്സ് ചെയ്യാനും വേദന കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും