Custard Apple Benefits: കസ്റ്റര്‍ഡ് ആപ്പിള്‍ അഥവാ സീതപ്പഴം വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ്. നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ പഴം ആരോഗ്യത്തിന് മികച്ചതാണ്.
വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് സീതപ്പഴം. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ സീതപ്പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ എന്നിവയും അടങ്ങിയിരിക്കുന്നു.
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
നാരുകളാൽ സമ്പന്നമായ സീതപ്പഴം ദഹന പ്രക്രിയ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.
ചർമ്മ സംരക്ഷണത്തിനും സീതപ്പഴം ബെസ്റ്റാണ്. സീതപ്പഴത്തിലെ ആന്റിഓക്സിഡന്റുകൾ അൾട്രാവയലറ്റ് റേഡിയേഷനും മലിനീകരണവും മൂലം ചർമ്മ കോശങ്ങൾക്ക് കേടുപാടപുകൾ സംഭവിക്കുന്നത് തടയുന്നു.
ഗ്ലൈസെമിക് സൂചിക കുറഞ്ഞ സീതപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. സീതപ്പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. കാൽസ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ സീതപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.