ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റ്, 120 Hz റിഫ്രഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽ മി 9 പ്രൊ ഫോണുകൾ എത്തുന്നത്. 6GB റാം 128GB സ്റ്റോറേജ്, 8 GB റാം 128GB സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
ഫോണിന്റെ 6GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 17,999 രൂപയാണ്. അതേസമയം 8 GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്.
6.6-ഇഞ്ച് LCD ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് 1000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെയാണ് ഫോൺ എത്തുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G ചിപ്പ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഹൈബ്രിഡ് സിം സ്ലോട്ടാണ് ഫോണിന് ഉള്ളത്.