Realme 8 5G: മികച്ച പ്രൊസസ്സറും മിന്നുന്ന പെർഫോമൻസുമായി Realme 8 5G യുടെ വിൽപ്പന ആരംഭിച്ചു; വില 14,999 രൂപ

ഇന്ന് 12 മണിക്ക് ഫോണിന്റെ വിൽപ്പന ഫ്ലിപ്ക്കാർട്ടിലും റിയൽ മിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചു.

റിയൽ മി 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ഏറ്റവും വില കുറഞ്ഞ 5ജി ഫോണാണ് റിയൽ മി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് 12 മണിക്ക് ഫോണിന്റെ വിൽപ്പന ഫ്ലിപ്ക്കാർട്ടിലും റിയൽ മിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചു. സവിശേഷതകൾ എന്തൊക്കെ?

1 /5

ഫോണിന്റെ ആകെ 2 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത് 4GB RAM + 128GB സ്റ്റോറേജ് ഫോണിന്റെ വില 14,999 രൂപയും  8GB RAM + 128GB സ്റ്റോറേജ് ഫോണിന്റെ വില 16,999 രൂപയുമാണ്. 

2 /5

മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.   

3 /5

ആകെ 2 കളറുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. സൂപ്പർസോണിക് ബ്ലാക്ക്, സൂപ്പർ സോണിക് ബ്ലൂ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്.  

4 /5

18 W ക്വിക്ക് ചാർജിങിനോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.  

5 /5

6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.  

You May Like

Sponsored by Taboola