Sun Transit Mars Transit 2023 in Virgo: സൂര്യൻ നിലവിൽ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം ഉണ്ടായിരിക്കുകയാണ്. ഒരു വർഷത്തിനുശേഷമാണ് ചൊവ്വയുടെയും കൂടിച്ചേരൽ സംഭവിക്കുന്നത്.
Surya Mangal Yuti in Virgo: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. അതിനാൽ സൂര്യന്റെ രാശിചക്രത്തിലെ മാറ്റം എല്ലാ രാശികാരിലും വലിയ സ്വാധീനം ചെലുത്തും. 2023 സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. അതിനാൽ സൂര്യന്റെ രാശിചക്രത്തിലെ മാറ്റം എല്ലാ രാശികാരിലും വലിയ സ്വാധീനം ചെലുത്തും. 2023 സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ രാശിയിൽ ചൊവ്വ ഇതിനകം തന്നെയുണ്ട്. ഇതിലൂടെ കന്നി രാശിയിൽ സൂര്യന്റെയും ചൊവ്വയുടെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്.
ഈ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരൽ ദുരന്തത്തിന് കാരണമായേക്കും. അതുപോലെ ജനജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും. എങ്കിലും ജ്യോതിഷ പ്രകാരം സൂര്യന്റെയും ചൊവ്വയുടെയും സംയോഗം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്തിനൊപ്പം വൻ പുരോഗതിയും ലഭിക്കും.
മേടം (Aries): സൂര്യനും ചൊവ്വയും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും, ഏത് പദ്ധതിയിലും ഇവർ ഈ സമയം വിജയിക്കും. നിങ്ങളുടെ ജോലി പൂർത്തിയാകുന്നത് വലിയ ആശ്വാസം നൽകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ വരും. ധന സമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. പരിക്കുകൽ ഉണ്ടാകാതെ സൂക്ഷിക്കുക.
കർക്കടകം (Cancer): ചൊവ്വയുടെയും സൂര്യന്റെയും സംയോഗം കർക്കടക രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും, ജോലിയിൽ പുരോഗതിയുണ്ടാകും, പുതിയ ജോലി ഓഫർ വന്നേക്കാം. സന്താനങ്ങൾക്കോ ഇളയ സഹോദരനോഈ സമയം എന്തെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട് സൂക്ഷിക്കുക.
വൃശ്ചികം (Scorpio): സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വൃശ്ചിക രാശിക്കാർക്കും അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഇറക്കുമതി-കയറ്റുമതി ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, ഈ സമയം ഇവർക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യത. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിച്ചേക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)