Chandra Grahan 2023: 130 വർഷത്തിന് ശേഷം ചന്ദ്രഗ്രഹണത്തിൽ അപൂർവ സംഗമം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ആയ ഇന്ന് രാത്രി നടക്കും. 130 വർഷങ്ങൾക്ക് ശേഷം ചന്ദ്രഗ്രഹണത്തിൽ ഗ്രഹ സ്ഥാനങ്ങളുടെയും തീയതിയുടെയും അപൂർവ സംയോജനമുണ്ടായിട്ടുണ്ട്. ഇത് ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

Lunar Eclipse effects on Zodiac Signs: ഇന്ന് ബുദ്ധ പൂർണിമ ദിനത്തിൽ ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം നടക്കും.  ഇത്തരത്തിലുള്ള അപൂർവ്വ സംയോഗം 130 വർഷങ്ങൾക്ക് ശേഷമാണ് നടക്കുന്നത്. 

1 /7

തുലാം രാശിയിലും ചോതി നക്ഷത്രത്തിലുമാണ് ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.  ചന്ദ്രഗ്രഹണ സമയത്ത് ചൊവ്വയും ശുക്രനും മിഥുന രാശിയിലായിരിക്കും. അതേസമയം മേട രാശിയിൽ ബുധൻ, സൂര്യൻ, ഗുരു, രാഹു എന്നിവർ ചേർന്ന് ചതുർഗ്രഹി യോഗം സൃഷ്ടിക്കുന്നു.  ഈ ഗ്രഹനില ഈ 6 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അതായത് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ ശുഭഫലം ഈ രാശിക്കാർക്കായിരിക്കും.

2 /7

മിഥുനം (Effect of lunar eclipse on Gemini): മിഥുന രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭകരമായിരിക്കും.  ഇവർക്ക് ഇ സമയം വൻ ധനേട്ടം, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കാൻ സാധ്യത. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വിവരങ്ങൾ കണ്ടെത്താനാകും. ദാമ്പത്യജീവിതവും പ്രണയജീവിതവും മികച്ചതായിരിക്കും.

3 /7

ചിങ്ങം (Effect of Lunar Eclipse on Leo) : ചിങ്ങം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭകരമായ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. പ്രമോഷൻ ലഭിക്കും, വരുമാനം വർധിച്ചേക്കാം. കരിയറിലെ അനുകൂലമായ മാറ്റം നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങളുടെ സാമൂഹിക നില ശക്തമാകും.  

4 /7

ധനു (Effect of Lunar Eclipse on Sagittarius): ഈ ചന്ദ്രഗ്രഹണം ധനു രാശിക്കാർക്ക് വൻ സമ്പത്ത് നൽകും. വസ്തുവകകൾ വാങ്ങാനും കിട്ടാനും സാധ്യത, കുടുംബത്തിലെ ഒരു അംഗത്തിന് വലിയ പുരോഗതിയുണ്ടാകും. ജോലി ഉള്ളവരുടെ ശമ്പളം കൂടും.

5 /7

മകരം (Effect of Lunar Eclipse on Capricorn):  ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മകര രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് ജോലി ഭാരമുണ്ടാകുമെങ്കിലും അതിന്റെ  പുരോഗതിയും ലഭിക്കും. ജീവിതത്തിൽ ആശ്വാസവും ബഹുമാനവും സമ്പത്തും വർദ്ധിക്കും.

6 /7

കുംഭം (Effect of lunar eclipse on Aquarius): ചന്ദ്രഗ്രഹണം കുംഭ രാശിക്കാർക്ക് ഭാഗ്യം നൽകും. ഒരു യാത്രയ്ക്ക് സാധ്യത. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. മത-ആധ്യാത്മികതയിൽ താൽപര്യം വർദ്ധിക്കും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും.

7 /7

മീനം (Effect of lunar eclipse on Aquarius):  ചന്ദ്രഗ്രഹണം മീനരാശിക്കാർക്ക് വരുന്ന അടുത്ത 15 ദിവസത്തേക്ക് വലിയ  ഗുണങ്ങൾ നൽകും. നിങ്ങൾക്ക് പണവും സമ്മാനങ്ങളും ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola