രാഹു സംക്രമം: ഇന്ന് മുതൽ ഈ 5 രാശിക്കാരുടെ ഭാഗ്യം മാറിമറിയും മാറും!

Rahu Gochar 2022: നിഴൽ ഗ്രഹമായ രാഹു ഇന്ന് അതായത് മാർച്ച് 17ന് രാശി മാറി മേടരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 18 മാസത്തിനു ശേഷമാണ് രാഹുവിൻറെ ഈ സംക്രമം.  ശനി കഴിഞ്ഞാൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് രാഹു. രാഹുവും കേതുവും എല്ലായ്‌പ്പോഴും വിപരീത ദിശയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ്. രാഹു ഇടവം രാശി വിട്ട് മേടരാശിയിൽ പ്രവേശിച്ചു. ഇത്തവണ രാഹു രാശി മാറുന്നത് ഹോളിക ദഹന നാളിലാണ് എന്നത് പ്രത്യേകതയാണ്. രാഹുവിന്റെ ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് നമുക്ക് നോക്കാം. 

1 /5

രാഹുവിന്റെ സംക്രമം മിഥുന രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. ഇത് അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ധനലാഭമുണ്ടാക്കും. സ്ഥാനക്കയറ്റം ലഭിക്കും. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കും.

2 /5

രാഹുവിന്റെ രാശിമാറ്റ സമയം കർക്കടക രാശിക്കാർക്ക് ഭാഗ്യം കൂടെയുണ്ടാകും. ഇവർ എന്ത് ചെയ്താലും വൻ വിജയമായിരിക്കും ഫലം.  തൊഴിൽ-ബിസിനസുകൾക്ക് നല്ല സമയമായിരിക്കും. ധനലാഭമുണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു.

3 /5

വൃശ്ചിക രാശിക്കാർക്ക് രാഹുവിന്റെ മേടം രാശിയിലെ പ്രവേശനം ഏറെ ഗുണം ചെയ്യും. ഇവർക്ക് പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല ഫലം ലഭിക്കും. ധാരാളം പണം സമ്പാദിക്കുകയും നന്നായി ലാഭം ഉണ്ടാകുകയും ചെയ്യും. പുതിയ ബിസിനസ് തുടങ്ങിയേക്കാം.

4 /5

രാഹുവിന്റെ ഈ സംക്രമം കുംഭ രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയും. ജോലി മാറ്റത്തിന് സാധ്യത കാണുന്നു. സ്ഥാനക്കയറ്റമോ വലിയ നേട്ടമോ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. കിട്ടാനുള്ള പണം ലഭിക്കാനുള്ള മുഴുവൻ സാധ്യതകളും കാണുന്നു.

5 /5

മീനം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം ഗുണം ചെയ്യും. അവരുടെ വരുമാനവും വർദ്ധിക്കും. പെട്ടെന്ന് എവിടെനിന്നോ ഇവർക്ക് പണം ലഭിക്കും. വലിയ കാര്യങ്ങൾ പോലും സംസാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ചെയ്യാൻ കഴിയൂ. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും.

You May Like

Sponsored by Taboola