മാസം മാസം നിങ്ങളുടെ പി.എഫ് വിഹിതം പിടിക്കുന്നുണ്ടല്ലോ അല്ലേ? റിട്ടയർമെൻറിന് ശേഷം നിങ്ങൾക്ക് കിട്ടാവുന്ന സേവിങ്ങ്സ് തുകയാണിത്.
പുതിയ വാർത്തകൾ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമാണ് പി.എഫ് നൽകുന്ന പലിശ. ബാങ്കുകളിലെ എഫ്.ഡി നിരക്കിനേക്കാൾ കൂടുതലാണിത്
കുറഞ്ഞത് 25000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക് 35 വർഷം സർവ്വീസ് പൂർത്തിയാക്കുമ്പോൾ കുറഞ്ഞത് 1.65 കോടിയായിരിക്കും കിട്ടുക. പലിശയടക്കമാണിത്.
അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ പി.എഫ്. പിൻവലിച്ചാൽ അതിന് നികുതി കൊടുക്കേണ്ടുന്നതാണ്.