വാക്സിനേഷൻ ഫ്രീയാക്കിയതിന് പുറമെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കും കോവിഡ് വാക്സിൻ അനുവദിക്കുന്നുണ്ട്. ഒാരോ ജില്ലകളിലെയും സ്ലോട്ട് ഒാപ്പണിങ്ങ് സമയത്തിനനുസരിച്ച് വാക്സിൻ ബുക്ക് ചെയ്യാം.
കോവി ഷീൽഡ് ഡോസ് ഒന്നിന് 780 രൂപയും കൊവാക്സിന് 1410 ഉം ആണ് നിലവിലെ വാക്സിൻ നിരക്ക്
11 ജില്ലകളിലായി 38 ആശുപത്രികളിലാണ് സംസ്ഥാനത്ത് നിലവിൽ കോവിഡ് വാക്സിൻ ലഭ്യമായിട്ടുള്ളത്. ഏറ്റവും കൂടുതൽ ആശുപത്രികളുള്ളത് കൊച്ചിയിലാണ് 10 എണ്ണം
അധികം താമസിക്കാതെ എല്ലാ ജില്ലകളിലേക്കും ആവശ്യത്തിന് വാക്സിനെത്തും കൂടാതെ കൂടുതൽ ആശുപത്രകളിലേക്കും വാക്സിൻ നൽകും.