Narendra Modi: മോദിയുടെ ജാതകത്തിൽ ഇന്ന് നിർണായക മാറ്റം! തിരഞ്ഞെടുപ്പിൽ തിരിച്ചടിയോ അതോ നേട്ടമോ?

ലോക്സഭ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. വിവിധ ഘട്ടങ്ങളിലായി അടുത്ത സർക്കാരിനെ തിരഞ്ഞെടുക്കാനായി ജനങ്ങൾ അവരുടെ സമ്മതിദാനാവകാശം വിനിയോ​ഗിക്കുകയാണ്. 

 

PM Narendra Modi's Horoscope: തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ അധികാരത്തിലേറുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജ്യോതിഷ പ്രകാരം മോദി ഹാട്രിക് അടിക്കുമോ എന്ന് നോക്കാം. ഇതിനായി അദ്ദേഹത്തിന്റെ ജാതകവും നക്ഷത്ര രാശിഫലവുമാണ് പരിശോധിക്കുന്നത്. 

1 /6

1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വട്നഗറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചത്. വൃശ്ചികം രാശിയിലെ അനിഴമാണ് അദ്ദേഹത്തിൻെറ ജന്മനക്ഷത്രമെന്നാണ് അറിയാൻ കഴിയുന്നത്. ജീവിതത്തിൽ ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ് ഈ രാശിക്കാരുടെ ലക്ഷ്യം. ജീവിത വിജയം നേടുന്നതിനാണ് ഇവർ പ്രഥമ പരി​ഗണന നൽകുന്നത്.   

2 /6

ഈ രാശിക്കാർ അവരുടെ അചഞ്ചലമായ വിശ്വാസം കൊണ്ട് അസാധ്യമായത് സാധ്യമാക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. പണത്തിൻ്റെയും കുടുംബത്തിൻ്റെയും അധിപനായ ഗുരു 6-ലും 7-ലും സഞ്ചരിക്കും. ആറാം ഭാവാധിപൻ ശത്രുസ്ഥാനത്ത് നിൽക്കുന്നതിനാൽ അടുത്ത സുഹൃത്തുക്കളെ അകറ്റാനുള്ള സാധ്യത ഏറെയാണ്.   

3 /6

രാഹുവും കേതുവും 5, 11 സ്ഥാനങ്ങളിൽ സഞ്ചരിക്കുന്നത് കർമ്മ മണ്ഡലത്തിൽ പോസിറ്റീവ് ഫലങ്ങൾ നൽകും. കേതു പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നത് ദൈവിക ശക്തിയെയാണ് സൂചിപ്പിക്കുന്നത്.   

4 /6

ആത്മീയമായും മാനസികമായും ഇവർ കൂടുതൽ ശക്തരാകുന്ന സമയമാണിത്. അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം സ്വന്തമാക്കിയ നിലയും വിലയും ഇനിയും വർധിക്കുന്ന സമയമാണ് വന്നിരിക്കുന്നത്. മോദിക്ക് മറ്റൊരു പരമോന്നത പുരസ്കാരം ലഭിക്കാനും സാധ്യതയുണ്ട്.   

5 /6

പതിനൊന്നാം ഭാവത്തിലെ കേതു യുസിസി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന നിയമങ്ങൾ പാസാക്കുന്നതിന് മോദിക്ക് ധാരാളം അവസരങ്ങൾ നൽകും. ഇന്ന് (1-5-2024) മുതൽ ഗുരു ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നത് മോദിക്ക് കൂടുതൽ ശക്തി നൽകുമെന്ന് ജ്യോതിഷികൾ പറയുന്നു.   

6 /6

മോദിയുടെ ഗജകേസരി യോഗവും രാജയോഗവും ചന്ദ്ര മംഗള യോഗവും ഒരുമിച്ചാണെന്നതാണ് മറ്റൊരു പ്രത്യേകത. മോദിയുടെ പ്രസംഗം വരും കാലങ്ങളിൽ വേദ പ്രസംഗമായി ജനങ്ങൾ സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ ജാതകം പറയുന്നത്.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)  

You May Like

Sponsored by Taboola