Sangeeth Prathap: അമൽ ഡേവിസ് വേറെ ലെവൽ; സം​ഗീത് പ്രതാപിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പക്ഷേ അഭിനയത്തിനല്ല!!!

പ്രേമലുവിലെ എന്ന ചിത്രത്തിലെ നസ്ലെൻ്റെ ഉറ്റസുഹൃത്തായ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി ലഭിച്ച നടനാണ് സം​ഗീത് പ്രതാപ്. 

 

അഭിനയത്തിന് പുറമേ ഫിലിം എഡിറ്റർ കൂടിയായ സം​ഗീതിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തിയിരിക്കുകയാണ്. 

 

1 /5

ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിൻ്റെ എഡിറ്റിം​ഗിനാണ് സം​ഗീത് പ്രതാപിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നത്.   

2 /5

പ്രേമലുവിന് പുറമേ സൂപ്പർ ശരണ്യ, ഹൃദയം, പത്രോസിൻ്റെ പടപ്പുകൾ തുടങ്ങിയ ചിത്രങ്ങളിലും സം​ഗീത് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.   

3 /5

തണ്ണീർമത്തൻ ദിനങ്ങളുടെ സ്പോട്ട് എഡിറ്ററായിരുന്ന സം​ഗീത് പത്രോസിൻ്റെ പടപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര എഡിറ്ററായത്.   

4 /5

പിന്നീട് ഫോർ ഇയേഴ്സ്, ലിറ്റിൽ‌ മിസ് റാവുത്തർ, ജയ് ​ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ചു.   

5 /5

പ്രേമലുവിലെ അഭിനയത്തിന് എസ് എസ് രാജമൗലിയുടെ വരെ അഭിനന്ദനം സം​ഗീതിന് ലഭിക്കുകയുണ്ടായി. അർജുൻ അശോകൻ, മാത്യൂ തോമസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ബ്രോമാൻസിലാണ് സം​ഗീത് അഭിനയിക്കുന്നത്.

You May Like

Sponsored by Taboola