Astro News: അടുത്ത വർഷം ജനുവരി വരെ ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും കാര്യങ്ങൾ!!!

​ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും ബാധിക്കും. ഗ്രഹസംക്രമണം ചില രാശിക്കാർക്ക് അനുകൂലവും ചില രാശിക്കാർക്ക് അശുഭവുമായിരിക്കും. ഓ​ഗസ്റ്റ് 20 മുതൽ ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ രാശികൾ മാറാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത 140 ദിവസത്തേക്ക് അതായത് 2023 ജനുവരി ആറ് വരെ എല്ലാ രാശികളെയും ഇത് ബാധിക്കും. ഏതൊക്കെ രാശിക്കാർക്ക് ഈ ​ഗ്രഹങ്ങളുടെ രാസിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം...

 

1 /4

മിഥുനം - ചൊവ്വ, ബുധൻ, വ്യാഴം എന്നീ ​ഗ്രഹങ്ങളുടെ സംക്രമണം മിഥുനം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. വരുന്ന 140 ദിവസം ഇവർക്ക് ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ഈ കാലയളവിൽ ജോലിയിലും ബിസിനസിലും സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

2 /4

തുലാം - 2023 ജനുവരി ആറ് വരെയുള്ള ദിവസങ്ങൾ ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. കുടുംബത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടാം. തൊഴിലിലെ തടസ്സങ്ങൾ നീങ്ങും.  

3 /4

വൃശ്ചികം - മൂന്ന് ​ഗ്രഹങ്ങളുടെയും രാശിമാറ്റത്തോടെ അടുത്ത 140 ദിവസം വൃശ്ചിക രാശിക്കാർക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രവർത്തികൾ നിങ്ങൾക്ക് ബഹുമാനം നേടിത്തരും. ഏത് ജോലിയിലും വിജയം ഉറപ്പ്. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും.  

4 /4

മീനം - ഈ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ (ചൊവ്വ, ബുധൻ, വ്യാഴം) സംക്രമണം മീനരാശിക്ക് അനുകൂലമായിരിക്കും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. ഭാരവാഹികൾക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജയമുണ്ടാകും.  

You May Like

Sponsored by Taboola