പൈനാപ്പിളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഗുണം ചെയ്യും. എന്നാൽ, പൈനാപ്പിൾ ധാരാളം കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ഓക്കാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പൈനാപ്പിളിൽ ഉയർന്ന ഗ്ലൂക്കോസും സുക്രോസും അടങ്ങിയിട്ടുണ്ട്. ചിലർക്ക് പൈനാപ്പിൾ അമിതമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും.
മിക്ക പഴങ്ങളിലും അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അരക്കപ്പ് പൈനാപ്പിളിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
പൈനാപ്പിളിന്റെ നീരിലും തണ്ടിലും ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ബ്രോമെലൈൻ അപകടകരമല്ലെങ്കിലും, രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവർ പൈനാപ്പിൾ അധികമായി കഴിച്ചാൽ രക്തസ്രാവം ഉണ്ടാകാം.
പൈനാപ്പിളിന്റെ അസിഡിറ്റി ഗുണത്തിന്റെ ഫലമായി മോണയും പല്ലിന്റെ ഇനാമലും മോശമായേക്കാം. മാത്രമല്ല, ഇത് മോണവീക്കത്തിനും കാരണമായേക്കാം.
പൈനാപ്പിൾ പോഷകങ്ങളാലും വിറ്റാമിൻ സി, മാംഗനീസ്, ദഹന എൻസൈമുകൾ തുടങ്ങിയവയാലും സമ്പുഷ്ടമാണ്. എന്നാൽ, വെറുംവയറ്റിൽ പൈനാപ്പിൾ ജ്യൂസ് കഴിക്കരുത്. ഇത് വയറുവേദനയ്ക്കും അസഡിറ്റിയ്ക്കും കാരണമാകും.