നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പഴമാണ് പൈനാപ്പിൾ. ഇത് നിത്യവും കുടിക്കുന്നത് ആരോഗ്യത്തിനും സൌന്ദര്യത്തിനും നല്ലതാണ്.
Pineapple Juice Benefits: ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗമാണ് പൈനാപ്പിൾ. നല്ല മധുരവും ചെറിയ പുളിപ്പുമൊക്കെയുള്ള പൈനാപ്പിളിന്റെ ആരോഗ്യ ഗുണത്തെ കുറിച്ച് നിങ്ങളിൽ എത്ര പേർക്ക് അറിയാം? വിറ്റാമിനുകളാലും മിനറലുകളാലും സമ്പന്നമാണ് പൈനാപ്പിൾ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും. ചർമ്മസംരക്ഷണത്തിനും പൈനാപ്പിൾ ജ്യൂസ് നിത്യവും കുടിക്കുന്നത് നല്ലതാണ്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന എൻസൈമുകളാൽ സമ്പന്നമാണ് പൈനാപ്പിൾ. അതുകൊണ്ട് തന്നെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് പൈനാപ്പിൾ ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ദഹനത്തിന് സഹായിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈമുകൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരത്തിലെ ക്യാൻസർ കോശങ്ങളും ക്യാൻസർ മുഴകളും ഉണ്ടാകുന്നത് തടയുന്നതിൽ പൈനാപ്പിൾ ജ്യൂസ് പ്രധാന പങ്ക് വഹിക്കുന്നു.
വൈറസ്, ബാക്ടീരിയ തുടങ്ങിയവ മൂലമുണ്ടാകുന്ന അണുബാധ തടയാൻ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പിന്തുടരുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.)