Sovereign Gold Bond: ശ്രദ്ധിക്കുക.. കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള അവസരം Feb 5 വരെ മാത്രം!

Sovereign Gold Bond: ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ്ണ വിലയിൽ കുറവുണ്ടായിട്ടുണ്ട്.  രാജ്യത്ത് സ്വരണക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്.  അതേ ദിവസം തന്നെയാണ് sovereign gold bond ന്റെ  11 മത് സീരീസ് നിക്ഷേപത്തിനായി തുറന്നത്.  ഇതിൽ നിങ്ങൾക്ക് ഫെബ്രുവരി 5 വരെയാണ് നിക്ഷേപിക്കാനുള്ള സമയം.  

  

 

1 /6

പതിനൊന്നാം സീരീസിൽ സ്വർണ്ണ ബോണ്ടുകളുടെ വിതരണ വില ഗ്രാമിന് 4912 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, അതായത് 10 ഗ്രാമിന് 49120 രൂപ. ഓൺലൈനിൽ അപേക്ഷിക്കുകയാണെങ്കിൽ ഗ്രാമിന് 50 രൂപ കിഴിവും ലഭിക്കും. ഓൺലൈൻ നിക്ഷേപകർക്കുള്ള വില ഗ്രാമിന് 4862 രൂപ, അതായത് 10 ഗ്രാമിന് 48620 രൂപ. സ്വർണത്തിന്റെ ഉയർന്ന നിലവാരത്തേക്കാൾ 7000 രൂപ കുറവായിരിക്കുമ്പോഴാണ് സർക്കാർ ഈ sovereign gold bond കൊണ്ടുവന്നത്. 

2 /6

നേരത്തെ നൽകിയ സീരീസ് 10 ന്റെ ഗോൾഡ് ബോണ്ടിന്റെ വിതരണ വില ഗ്രാമിന് 5104 രൂപയായിരുന്നു. ജനുവരി 11 മുതൽ 15 വരെ ഇത് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരുന്നു. എന്നാൽ ഇത്തവണ ബോണ്ടിന്റെ നാമമാത്ര മൂല്യം 4912 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ജനുവരി 27 നും 29 നും ഇടയിൽ 999 പ്യൂരിറ്റി സ്വർണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) ബോണ്ട് വില നിർണ്ണയിച്ചത്. അതായത് ഈ സീരീസിൽ നിങ്ങൾക്ക് സ്വർണം മുമ്പത്തെ സീരീസിനേക്കാൾ വിലകുറവിൽ ലഭിക്കുന്നു.

3 /6

നിങ്ങൾക്ക് സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കണമെങ്കിൽ നിങ്ങളുടെ കയ്യിൽ Pan Card ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.  നിങ്ങൾക്ക് എല്ലാ വാണിജ്യ ബാങ്കുകളിലും (RRB, സ്മോൾ ഫിനാൻസ് ബാങ്ക്, പേയ്‌മെന്റ് ബാങ്ക് ഒഴികെ), പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) അല്ലെങ്കിൽ നേരിട്ട് ഏജന്റുമാർ വഴി എന്നിവ വഴി അപേക്ഷിക്കാൻ കഴിയും. ഈ ബോണ്ടുകളുടെ സെറ്റിൽമെന്റ് തീയതി 2021 ഫെബ്രുവരി 9 വരെയാണ്.

4 /6

ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് കുറഞ്ഞത് 1 ഗ്രാം സ്വർണം മുതൽ പരമാവധി 500 ഗ്രാം സ്വർണം വരെ വാങ്ങാം. Gold Bond ൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് നികുതി ഇളവും ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വർണ്ണ ബോണ്ടുകളിൽ പ്രതിവർഷം 2.5 ശതമാനം പലിശയും സർക്കാർ നിങ്ങൾക്ക് നൽകുന്നു. Sovereign Gold Bond പദ്ധതിയിൽ, ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷത്തിൽ 400 ഗ്രാം വരെ സ്വർണ്ണ ബോണ്ടുകൾ വാങ്ങാൻ കഴിയും. അതേസമയം മിനിമം നിക്ഷേപം ഒരു ഗ്രാം ആണ്. ഒരു സാമ്പത്തിക വർഷത്തിൽ 4 കിലോ വരെ നിക്ഷേപിക്കാൻ HUFs കഴിയും.  ട്രസ്റ്റുകൾക്ക് 20 കിലോ വരെ നിക്ഷേപിക്കാൻ കഴിയും.

5 /6

സോവറിൻ ഗോൾഡ് ബോണ്ട് ഒരു ദീർഘകാല നിക്ഷേപമാണ്. ഇതിന്റെ മെച്യൂരിറ്റി കാലയളവ് 8 വർഷമാണ്. എന്നാൽ നിങ്ങൾക്ക് ഇത് അഞ്ചാം വർഷം മുതൽ എടുക്കാൻ കഴിയും. നിങ്ങൾ റിഡീം ചെയ്യുമ്പോൾ ലഭിക്കുന്ന വില ആ സമയത്തെ വിപണിയിലെ സ്വർണ്ണ വിലയെ ആശ്രയിച്ചിരിക്കും.

6 /6

സ്വർണ്ണ ബോണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ഇത് നികുതി രഹിതമാണ്. അതേസമയം ഇതിൽ ചെലവ് അനുപാതം ഒന്നുമില്ല. ഇന്ത്യൻ സർക്കാരിൽ നിന്നുള്ള ഗ്യാരണ്ടി ഉണ്ട് അതുകൊണ്ടുതന്നെ സ്വതവേയുള്ള അപകടസാധ്യതയില്ല. ഇത് HNIs ന് ഒരു മികച്ച ഓപ്ഷനാണ്. അവിടെ മെച്യൂരിറ്റി വരെ കൈവശം വയ്ക്കാൻ മൂലധന നേട്ട നികുതി നൽകേണ്ടതില്ല. ഇക്വിറ്റി 10% മൂലധന നേട്ട നികുതി ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, ദീർഘകാല നിക്ഷേപ ഓപ്ഷനുകളിൽ ഇത് മികച്ചതാണെന്ന് തെളിയിക്കുന്നു. സ്വർണ്ണത്തേക്കാൾ സ്വർണ്ണ ബോണ്ടുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പവും സുരക്ഷിതവുമാണ്.  ഇതിൽ ശുദ്ധിയുടെ ഒരു സംശയവുമില്ല.  ശുദ്ധമായ സ്വർണത്തിന്റെ അടിസ്ഥാനത്തിലാണ് വിലകൾ തീരുമാനിക്കുന്നത്. ഇതിന് എളുപ്പത്തിൽ എക്സിറ്റ് ഓപ്ഷനുകൾ ഉണ്ട്. സ്വർണ്ണ ബോണ്ടിന് മേൽ വായ്പ നൽകാനുള്ള സൗകര്യവുമുണ്ട്.  

You May Like

Sponsored by Taboola