പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ജോഡികളാണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. മകൾ നിലയുടെ ചിത്രങ്ങളും വിശേഷങ്ങളും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ചേർന്നുള്ള ചിത്രം ശ്രീനിഷ് പങ്കുവച്ചിരിക്കുകയാണ്. എന്റെ വണ്ടർ വുമണിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 1ൽ പങ്കെടുത്തപ്പോഴാണ് പേർളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.
2019 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.
2021 മാര്‍ച്ച് 20നാണ് ശ്രീനിഷിനും പേർളിക്കും മകൾ ജനിക്കുന്നത്.