Pearle Maaney Pregnancy: ശ്രീനിയുടെ ചേച്ചിയെ പോലെ പേർളിക്കും ഇരട്ട കുട്ടികളോ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതാണ് ചർച്ച

ഒരു കുടുംബത്തിലുള്ള എല്ലാവർക്കും ഒരേ പോലെ ആരാധകരുണ്ടെങ്കിൽ അത് ഈ കുടുംബത്തിന് ആയിരിക്കും. പേർളി മാണി, ശ്രീനിഷ്, നില എന്നിവരാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ആ കുടുംബം. സോഷ്യൽ മീഡിയയിൽ സജീവമാണ് പേർളി. പേർളിയുടെ കണ്ടന്റുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

1 /7

ഇപ്പോൾ പേർളി രണ്ടാമതും ​ഗർഭിണിയാണ് എന്ന വാർത്തയാണ് വൈറലായി നിൽക്കുന്നത്.

2 /7

സെക്കൻഡ് പ്രെ​ഗ്നൻസി അനൗൺസ്മെന്റ് കഴിഞ്ഞ ദിവസം പേർളിയും ശ്രീനിഷും നടത്തിയിരുന്നു. മൂന്ന് മാസം ആയി എന്നാണ് ഇവർ പറഞ്ഞത്.

3 /7

ഇതിന് പിന്നാലെ ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

4 /7

പേർളിക്ക് ട്വിൻസ് ആണോ എന്നതാണ് സോഷ്യൽ മീഡിയയുടെ പുതിയ ചോദ്യം.

5 /7

മൂന്ന് മാസത്തിലും ആറ് മാസം തോന്നിപ്പിക്കുന്ന തരത്തിലുള്ള വയറാണ് പേർളിക്ക് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ശ്രീനിയുടെ ചേച്ചിക്ക് ഇരട്ടക്കുട്ടികളാണ്. ഇവരും ഇപ്പോൾ മലയാളിക്ക് സുപരിചിതരാണ്. അതുപോലെ പേർളിക്കും ട്വിൻസ് ആണോ എന്നുള്ള സംശയത്തിലാണ് എല്ലാവരും.

6 /7

എന്നാൽ ഇത് സംബന്ധിച്ച് പേർളി മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് പേർളി പ്ര​ഗ്നൻസി അനൗൺസസ്മെന്റ് പോസ്റ്റിൽ ക്യാപ്ഷനിട്ടിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് എന്നൊരു സൂചന നൽകിയിട്ടില്ല.

7 /7

അതേസമയം രണ്ടാമതും ​ഗർഭണിയാണെന്ന വിവരം അറിയിച്ചതോടെ നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ഒരുപാട് പേർ ആശംസകൾ അറിയിച്ചു. ഒരു വർഷത്തേക്കുള്ള കണ്ടന്റ് ആയി തുടങ്ങിയ വിമർശനങ്ങളും കമന്റ് ബോക്സിലുണ്ട്.

You May Like

Sponsored by Taboola