Anusree: നൽകുന്ന സ്നേഹം ഇവർ ഇരട്ടിയായി തിരിച്ച് നൽകും; വൈകാരികമായ കുറിപ്പും ചിത്രങ്ങളുമായി അനുശ്രീ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും നടി ആരാധാകരുമായി പങ്കുവയ്ക്കാറുണ്ട്.

  • Jul 17, 2023, 12:07 PM IST

അനുശ്രീയുടെ രാമേശ്വരം യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

 

1 /7

''മൃ​ഗങ്ങളോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറുക, അവർ അത് ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു നൽകും '' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

2 /7

''മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക, അവര്‍ അതിന് ഇരട്ടിയായി തിരിച്ച് നൽകും, ഒരുപക്ഷേ മനുഷ്യരേക്കാൾ അധികമായി'' അനുശ്രീ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.  

3 /7

ഒരു കടയുടെ മുൻപിൽ ഇരിക്കുന്ന അനുശ്രീ തന്റെ അരികിൽ നിൽക്കുന്ന പശുക്കൾക്കും നായ്ക്കൾക്കും ഭക്ഷണം നൽകുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

4 /7

രാമേശ്വരം യാത്രയ്ക്കിടയില് പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

5 /7

‘കള്ളനും ഭ​ഗവതിയും‘ ആണ് അനുശ്രീയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

6 /7

ദിലീപ് നായനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘വോയ്സ് ഓഫ് സത്യനാഥനിൽ‘ ​ഗസ്റ്റ് റോളിലും അനുശ്രീയെത്തുന്നുണ്ട്.

7 /7

2012ൽ ലാൽ ജോസ് സംവിധാനം ചെയ്ത  ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്കെത്തിയത്.

You May Like

Sponsored by Taboola