സ്വാതന്ത്രത്തിനായി പോരാടാന്‍ ജനങ്ങള്‍ക്ക് കരുത്ത് പകർന്നതിൽ ദേശഭക്തി ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.
ഇന്ത്യക്കാരനായി ജനിച്ചതിൽ അഭിമാനം കൊള്ളുന്ന ഓരോ പൗരന്റെ ഉള്ളിലും ഇന്ത്യയെന്ന വികാരത്തെ കോറിയിടുന്ന ഒരു പിടി നല്ല ദേശഭക്തി ഗാനങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ജാതി മത വര്‍ഗ്ഗ ചിന്തകള്‍ക്കപ്പുറം ഒരു ജനതയെ ഒരുമിപ്പിച്ച ദേശീയതയെ കുറിച്ചുള്ള പാട്ടുകളും കവിതകളും പരിചയപ്പെടാം
ആനന്ദ് മഠം എന്ന നോവലിലെ വരികളാണ് വന്ദേഭാരതം എന്ന ദേശീയ ഗീതം. ബംഗാളി ഭാഷയിലെ ഈ വരികൾ എഴുതിയത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ്. 1950 ജനുവരി 24ന് ഇത് ദേശീയ ഗീതമായി അംഗികരിച്ചു.
എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മാ തുജേ സലാം എന്ന ഗാനം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെയും ഐക്യത്തെയും വര്‍ണ്ണിക്കുന്നു. 1997ലാണ് ഈ ഗാനം പുറത്തിറങ്ങിയത്.
റാസി എന്ന ചിത്രത്തിലെ ഏ വതന്‍ എന്ന ശ്രുതി മധുരമായ ഗാനം മാതൃരാജ്യത്തോടുള്ള സ്‌നേഹത്തെയും അഭിമാനത്തെയും വര്‍ണ്ണിക്കുന്നു.
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ എന്നാരംഭിക്കുന്ന ഗാനം 1964ല്‍ പുറത്തിറങ്ങിയ ആദ്യ കിരണങ്ങള്‍ എന്ന സിനിമയിലേതാണ്. പി.ഭാസ്‌കരന്‍ മാഷാണ് ഈ ഗാനം എഴുതിയത്.
മകനേ.. ഇതിന്ത്യയുടെ ഭൂപടം എന്നാരംഭിക്കുന്ന കവിത എഴുതിയിരിക്കുന്നത് പ്രശസ്ത കവി മധുസൂദനന്‍ നായരാണ്. ദേശ സ്‌നേഹത്തെ പറ്റിയുള്ള കവിതകളില്‍ ഏറെ ശ്രദ്ധേയമാണ് ഈ കവിത.
മേരേ ദേശ് കി ധര്‍ത്തി എന്നാരംഭിക്കുന്ന ഗാനം പ്രധാമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ''ജയ് ജവാന്‍ ജയ് കിസാന്‍'' എന്ന മുദ്രാവാക്യം ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.