Malayalam Astrology: ഈ മൂന്ന് വലിയ ഗ്രഹങ്ങളുടെ മാറ്റം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും

Malayalam Astrology Predictions: ഈ രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയുടെ വഴികൾ ഒന്നൊന്നായി തുറക്കും പല വിധത്തിലുള്ള ഭാഗ്യങ്ങളും ഇക്കാലത്ത് കൈവരും

1 /5

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും വ്യത്യസ്ത കാലങ്ങളിൽ അവരുടെ രാശി മാറും ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. ഇത്തരത്തിലൊന്നാണ് കുംഭം രാശിയിൽ ഉണ്ടാവാൻ പോകുന്നത്.  മാർച്ച് 15-നാണ് കുംഭം രാശിയിലെ ത്രിഗ്രഹ യോഗം. അഥവ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം. 

2 /5

ഈ യോഗം ചില രാശിക്കാർക്ക് ശുഭ ഫലങ്ങൾ  നൽകും. എങ്കിലും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. കൂടാതെ, ഈ രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയുടെ വഴികൾ പലതായി തുറക്കും..

3 /5

മേടം രാശിക്കാർക്ക് ത്രിഗ്രഹ യോഗം വളരെ അധികം ഗുണം ചെയ്യും. ഈ സംയോജനം വഴി മേടം രാശിക്കാർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് ഭാഗ്യം കൈവരും. മേടം രാശിക്കാർ എവിടെ നിക്ഷേപിച്ചാലും ലാഭം ഉണ്ടാകും. കരിയറിൽ വിജയം നേടുകയും ചെയ്യും. നിങ്ങളുടെ പൂർവിക സ്വത്തുക്കളിൽ നിന്ന് മേടം രാശിക്കാർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. ഇതോടൊപ്പം ജീവിതത്തിൽ പ്രശസ്തി കൊണ്ടുവരുന്ന പുതിയ നേട്ടങ്ങളും മേടം രാശിക്കാർ കൈവരിക്കും

4 /5

ത്രിഗ്രഹ യോഗം ഇടവം രാശിക്കാർക്കും ശുഭകരമായിരിക്കും. ചെയ്യുന്ന ഏത് ജോലിയിലും ഇടവം രാശിക്കാർ വിജയിക്കും. ഒരു പുതിയ ജോലി ആരംഭിക്കാൻ ഏറ്റവും നല്ല സമയമാണിത്. മുടങ്ങിക്കിടക്കുന്ന പല വിധത്തിലുള്ള ജോലികളും ഇക്കാലയളവിൽ പൂർത്തിയാക്കും. ഇടവം രാശിക്കാരുടെ ബന്ധവും മികച്ചതായിരിക്കും. നിങ്ങളുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്.  

5 /5

മകരം രാശിക്കാർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരിക്കും ഇത്തരത്തിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം . ജീവിതത്തിലെ പല പ്രശ്നങ്ങളും ഈ സമയത്ത് നിങ്ങൾക്ക് ഇല്ലാതായേക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ഇക്കാലയളവിൽ മികച്ചതായിരിക്കും. കാലങ്ങളായി അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പലതും ഇക്കാലയളവിൽ മാറിയേക്കാം. തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾക്കും പല വിധത്തിലുള്ള സ്ഥാനക്കയറ്റത്തിനും ഇക്കാലയളവിൽ സാധ്യതയുണ്ട്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola