Onam 2023: ഇലയിലെ തലൈവർ...ഈ വിഭവങ്ങൾ ഇല്ലാതെന്ത് ‍ഓണ സദ്യ..!

അങ്ങനെ ഒരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുയാണ്. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും പൊന്നോണ നാളിൽ മാവേലി തമ്പ്രാനെ വരവേൽക്കുന്നതിനായി മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യവും ഒരുക്കി മലയാളികൾ ആഘോഷിക്കുന്ന ഈ ഉത്സവം കേരളത്തിന്റെ കാർഷികോത്സവം ആണ്.

സദ്യയില്ലാതെ എന്തോണം ലേ... കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറ്. നല്ല തൂശനിലയിൽ നിറയെ വിഭവങ്ങൾ വിളമ്പി മേൻപൊടിക്ക് പായസവും എത്തിയാൽ ഓണ സദ്യ കെങ്കേമം. ഈ വിഭവങ്ങൾ ആണ് പൊതുവേ മലയാളി സദ്യയിൽ ഇടം പിടിക്കുന്ന താരങ്ങൾ. 

 

1 /9

സാമ്പാർ: വിവിധ പച്ചക്കറികൾ അരിഞ്ഞ് ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർ ആണ് സദ്യയിലെ പ്രധാനി. മലയാളികളുടെ ഈ ഇഷ്ട വിഭവം പല ജില്ലകളിലേക്കെത്തുമ്പോൾ പാചകരീതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നു.   

2 /9

മോരു കറി: മോര് ഒഴിച്ച് പാകം ചെയ്യുന്ന ഈ തൊട്ടു കറിയിൽ കുമ്പളമോ വെള്ളരിയോ ആണ് സാധാരണയായി ചേർക്കാറ്. ഈ കറിയുടെ എല്ലാ രുചിയും ഇരിക്കുന്നത് അവസാനം ചേർക്കുന്ന വറവിൽ ആണ്.   

3 /9

തോരൻ: കാബേജ് തോരനാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി സദ്യയിൽ ഇടം പിടിച്ചിരുന്നത്. പണ്ടു കാലങ്ങളിൽ പയറും, ചീരയും അങ്ങനെ തൊടിയിൽ കിട്ടുന്നവയെല്ലാം തോരന്റെ രൂപത്തിൽ എത്താറുണ്ട്.   

4 /9

കൂട്ടുകറി: കറികളിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട കറിയാണ് കൂട്ടുകറി. കടലയും ചേനയും തേങ്ങയുമെല്ലാം ചേർത്തുണ്ടാക്കുന്ന ഈ വിഭവത്തിന് ഒരു പ്രത്യേക രുചിയാണ്.   

5 /9

ഉപ്പേരി ശർക്കരവരട്ടി: സദ്യയിൽ ഒരു ഓരത്ത് ആദ്യം ഇടം പിടിക്കുന്ന ഇവ രണ്ടും സദ്യകളിലെ ഹൈലൈറ്റ് ആണ്.   

6 /9

പുളി ഇഞ്ചി: വായിൽ കപ്പോലോടുന്ന രുചിയുള്ള  ഈ വിഭവത്തിൽ പ്രധാനമായും വേണ്ടത് പുളിയും ശർക്കരയുമാണ്. 

7 /9

അവിയൽ: പല തരത്തിലുള്ള പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന അവിയൽ സദ്യയിൽ പ്രധാനിയാണ്.   

8 /9

പച്ചടി: തൈര് ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവത്തിൽ പൊതുവേ വെള്ളരിക്ക ചേർത്താണ് ഉണ്ടാക്കാറ്.   

9 /9

അടപ്രഥമൻ: ശർക്കരയും തേങ്ങാപ്പാലും  അരി അടയും ചേർത്തുണ്ടാക്കുന്ന ഈ പരമ്പരാഗത കേരള പായസത്തെ സദ്യയിലെ വിഐപി എന്ന് വിശേഷിപ്പിക്കാം.

You May Like

Sponsored by Taboola