ബാലതാരമായി അഭിനയിച്ച ശേഷം നായികമാരാവുന്ന ഒരുപാട് താരങ്ങളെ നമ്മുക്ക് പരിചയമുള്ളതാണ്. ശാലിനിയും ശാമിലിയും സനുഷയും കീർത്തി സുരേഷും അങ്ങനെ തുടങ്ങി ഒരുപാട് താരങ്ങൾ ബാല താരങ്ങളായി അഭിനയിച്ച് നായികമാരായി മാറിയവരാണ്.
എസ്തർ അനിലും അനശ്വര രാജനും ഗോപിക രമേശും മാളവിക നായരെയും പോലെ ബാലതാരങ്ങളിൽ നിന്ന് നായികമാരിലേക്ക് മാറി കൊണ്ടിരിക്കുന്ന താരങ്ങൾ ഏറെയാണ് ഇപ്പോൾ.
ആ കൂട്ടത്തിൽ ഭാവിയിൽ നായികയാവുമെന്ന് സിനിമ പ്രേക്ഷകർ തീരുമാനിച്ചിരിക്കുന്ന ഒരാളാണ് നന്ദന വർമ്മ.
മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിലാണ് നന്ദന വർമ്മ ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്.
അയാളും ഞാനും തമ്മിൽ, 1983, ഗപ്പി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ സിനിമ പ്രേക്ഷകർക്ക് ഇടയിൽ നന്ദനയെ കൂടുതൽ പരിചിതമാക്കി.
അഞ്ചാം പാതിര, വാങ്ക് തുടങ്ങിയവയാണ് നന്ദനയുടെ അവസാന ചിത്രങ്ങൾ. ഇതിലെല്ലാം ബാലതാരമായിട്ടാണ് നന്ദന അഭിനയിച്ചിട്ടുള്ളത്. പക്ഷേ നന്ദനയുടെ പുതിയ ഫോട്ടോസ് കണ്ടിട്ട് ആരാധകർ പറയുന്നത് ഉടൻ തന്നെ നായിക റോളുകൾ തേടിയെത്തും എന്നാണ്.
അജിൻ ടോം എന്ന ഫോട്ടോഗ്രാഫർ എടുത്ത നന്ദനയുടെ പുതിയ ഫോട്ടോസ് കണ്ടിട്ടാണ് ആരാധകർ ഇങ്ങനെ കമന്റുകൾ ഇടുന്നത്. നീല സാരിയിൽ കിടിലം ലുക്കിലാണ് നന്ദനയെത്തിയിരിക്കുന്നത്.
അരുൺ ദേവിന്റെ ദേവരാഗ് ആണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ജോ ആണ് നന്ദനയുടെ ഈ കിടിലം മേക്കോവറിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.