Tovino Thomas: ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല; കാരണം വെളിപ്പെടുത്തി ടൊവിനോ

മോളിവുഡിലെ ശ്രദ്ധയനായ യുവതാരമാണ് ടൊവിനോ തോമസ്. ഇതിനോടകം തന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ ടൊവിനോ ചെയ്തു കഴിഞ്ഞു. 

 

Tovino Thomas about bollywood debut: ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം (എആർഎം) എന്ന ചിത്രം സെപ്റ്റംബർ 12ന് തിയേറ്ററുകളിലെത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. 

1 /6

എന്ന് നിൻ്റെ മൊയ്തീൻ, ചാർളി, ഗപ്പി, മിന്നൽ മുരളി, 2018 തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ ടൊവിനോ ഇന്ന് മലയാള സിനിമയ്ക്കപ്പുറം തമിഴിലും പ്രശസ്തനായ നടനായി മാറിക്കഴിഞ്ഞു. എന്നാൽ, തനിയ്ക്ക് ബോളിവു‍ഡിൽ അഭിനയിക്കാൻ തനിയ്ക്ക് താത്പ്പര്യമില്ലെന്നാണ് ടൊവിനോ പറയുന്നത്.   

2 /6

എല്ലാ മേഖലയിലും കഴിവുള്ള ഒരുപാട് അഭിനേതാക്കളുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ബോളിവുഡിൽ പ്രവേശിക്കാൻ ആഗ്രഹമില്ലെന്ന് ടൊവിനോ വ്യക്തമാക്കി. സിനിമയിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങി, സപ്പോർട്ടിംഗ് റോളുകളും, ഹാസ്യകഥാപാത്രങ്ങളും, വില്ലൻ കഥാപാത്രങ്ങളും ചെയ്ത താൻ ഇപ്പോൾ നായകനായി മാറിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു.   

3 /6

കഴിഞ്ഞ വർഷം ആമിർ ഖാൻ നായകനായ "ലാൽ സിംഗ് സദ്ദ" എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും എന്നാൽ മറ്റ് സിനിമകളിൽ കമ്മിറ്റ് ആയതിനാൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും ടൊവിനോ പറഞ്ഞു.     

4 /6

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ ഇറങ്ങുന്ന സിനിമകളും താൻ കാണുമെന്ന് ടൊവിനോ തോമസ് പറഞ്ഞു.    

5 /6

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് എആർഎം നിർമ്മിക്കുന്നത്.   

6 /6

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

You May Like

Sponsored by Taboola