Aloe vera: കറ്റാ‍ർ വാഴയുള്ളപ്പോൾ ആശങ്ക എന്തിനാ? സൗന്ദര്യ പ്രശ്നങ്ങൾ പമ്പ കടക്കാൻ ഇവ തന്നെ ധാരാളം

ഇനി ചർമ്മ സൗന്ദര്യത്തിനായി രാസവസ്തുക്കളെ ആശ്രയിക്കേണ്ടതില്ല. ഏത് സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടുമുറ്റത്തെ കറ്റാര്‍വാഴ തന്നെ ധാരാളം.

നമുക്ക് ചുറ്റും സുലഭമായി കാണുന്നവയാണെങ്കിലും കറ്റാർവാഴയുടെ ഗുണങ്ങൾ പലർക്കും സുപരിചിതമല്ല. ചർമ്മ സംരക്ഷണത്തിന് ഇവ നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. വീട്ടുമുറ്റത്തെ കറ്റാര്‍വാഴ കൊണ്ട് ഏത് വലിയ സൗന്ദര്യ പ്രശ്നവും മാറ്റിയെടുക്കാം.

1 /6

കറ്റാർവാഴയിൽ കാണപ്പെടുന്ന അലോയിൻ മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും  നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ കറ്റാർവാഴ ചർമ്മത്തെ ജലാംശം നിലനിർത്താനും സഹായിക്കും.  

2 /6

കറ്റാർവാഴ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുന്നു. പൊള്ളലേറ്റതോ സൂര്യാഘാതമേറ്റതോ ആയ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ജൈവ ചികിത്സകളിൽ ഒന്നാണ് ഇത്.   

3 /6

കണ്ണിനടിയിലെ കറുപ്പ് നീക്കം ചെയ്യാന്‍ കറ്റാര്‍വാഴ ഉത്തമമാണ്. രാത്രി കിടക്കുന്നതിന് മുന്പായി കറ്റാര്‍ വാഴ ജെല്‍ കണ്ണുകള്‍ക്ക് താഴെ പുരട്ടി രാത്രി മുഴുവന്‍ ഇട്ടിരുന്നാൽ വ്യത്യാസം അറിയാൻ സാധിക്കും.

4 /6

കറ്റാർവാഴ ഒരു പ്രകൃതിദത്ത പ്രൈമറാണ്. ഫൗണ്ടേഷന്‍ അല്ലെങ്കില്‍ മറ്റ് ക്രീമുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ കറ്റാർവാഴ ജെല്‍ മികച്ച പ്രൈമറായി ഉപയോഗിക്കാം. സൗന്ദര്യ വാര്‍ധക വസ്തുക്കള്‍ ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടതിരിക്കാനും ഇത് സഹായിക്കും. 

5 /6

ഇവ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കുകയും മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കുകും ചെയ്യുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ഫോളിക് ആസിഡും  മുടിയെ പരിപാലിച്ച് കൊഴിച്ചില്‍ കുറയ്ക്കുന്നു.   

6 /6

മുഖത്ത് നിന്ന് മേയ്ക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. പഞ്ഞിയിൽ അൽപം ജെൽ തേയ്ച്ച് തുടച്ചാല്‍ മുഖം ക്ലീനാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola