Navapancham Yoga: കേതു-വ്യാഴ സംഗമത്തിലൂടെ നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, തൊഴിൽ ബിസിനസിൽ പുരോഗതി!

Ketu Guru Gochar: വ്യാഴവും കേതുവും ചേർന്ന് മെയ് മാസത്തിൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.

Navpancham Rajyog 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.  എല്ലാ മാസവും ഏതെങ്കിലും ഒരു ഗ്രഹം രാശി മാറാറുണ്ട്.

1 /8

Navpancham Rajayoga 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.  എല്ലാ മാസവും ഏതെങ്കിലും ഒരു ഗ്രഹം രാശി മാറാറുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ ഗ്രഹങ്ങളുടെ ചലനവും രാശിയുടെ സ്വഭാവവും പ്രത്യേകം ശ്രദ്ധിക്കും.  കാരണം ചില ഗ്രഹങ്ങൾ രാശി മാറുന്നതോടെ പലതരത്തിലുള്ള യോഗങ്ങൾ രൂപപ്പെടും അതിൽ രാജയോഗവും ഉൾപ്പെടും

2 /8

കേതുവും വ്യാഴവും ചേർന്നാണ് മെയ് മാസത്തിൽ നവപഞ്ചമ യോഗമുണ്ടാക്കുന്നത്.  വൈദിക ജ്യോതിഷമനുസരിച്ച് മായവി ഗ്രഹം എന്നറിയപ്പെടുന്ന കേതു കന്നി രാശിയിലും വ്യാഴം അതിൻ്റെ സ്വന്തം രാശിയായ മേടത്തിലുമാണ്. ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ പരസ്പരം ത്രികോണത്തിൽ നിൽക്കുമ്പോഴാണ് നവപഞ്ചമ രാജയോഗം ഉണ്ടാകുന്നത്.

3 /8

മെയ് 1 ന് വ്യാഴം മേടത്തിൽ നിന്നും ഇടവത്തിലേക്ക് പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഇരുവർക്കും ഇടയിൽ ചിങ്ങം രാശിയിലെ ഒമ്പതാം ഭാവാധിപൻ കൂടിച്ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. 

4 /8

നവപഞ്ചമ രാജയോഗം ഏറ്റവും ശുഭകരമായ യോഗങ്ങളിലൊന്നാണ്.  അതിൻ്റെ രൂപീകരണം പല രാശിക്കാർക്ക് ഗുണം ചെയ്യും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...  

5 /8

ചിങ്ങം (Leo): കേതുവും വ്യാഴവും കൂടിച്ചേർന്ന് രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും.  ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. മുടങ്ങിക്കിടക്കുന്ന ജോലികൾക്ക് ആക്കം കൂട്ടും. കരിയറിൽ വിജയം, സാമ്പത്തിക സ്ഥിതി ശക്തമാകും. എഴുത്ത്, കല, മാർക്കറ്റിംഗ്, മീഡിയ, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാണ് യോഗം. ഒരു യാത്ര പോകാൻ സാധ്യത.

6 /8

മിഥുനം (Gemini): നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് ശരിക്കും ഒരു അനുഗ്രഹമാണ്. ഇവർക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇത് നല്ല സമയമാണ്. FD, ഷെയർ മാർക്കറ്റ് അല്ലെങ്കിൽ മറ്റ് നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഈ സമയം അപാര ധനനേട്ടം ഉണ്ടാകും. കടം വാങ്ങിയ പണം തിരികെ ലഭിക്കും, പൂർവ്വിക സ്വത്ത്, ലോട്ടറി, റിയൽ എസ്റ്റേറ്റ് മുതലായവയിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിക്കാരുടെ ഭാഗത്ത് ഭാഗ്യം ഉണ്ടാകും, സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും ഉണ്ടാകും.

7 /8

തുലാം (Libra): വ്യാഴവും കേതുവും ചേർന്ന് രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം തുലാം രാശിക്കാർക്ക് അടിപൊളിയായിരിക്കും. ഈ സമയം  ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് നല്ല സമയം ആയിരിക്കും, കരിയറുമായി ബന്ധപ്പെട്ട ജോലികളിൽ വിജയം നേടാൻ സാധ്യ, വാഹനമോ വസ്തുവോ വാങ്ങാൻ സാധിക്കും, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. 

8 /8

കന്നി (Virgo): നവപഞ്ചമ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ബിസിനസിൽ പുരോഗതിയോടെ പുതിയ നേട്ടങ്ങൾ കൈവരിക്കാനാകും. മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് യോഗമുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. സാമ്പത്തികവും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വിദ്യാഭ്യാസം, കുട്ടികൾ എന്നിവയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും. നിങ്ങളുടെ കുട്ടിയിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഷെയർ മാർക്കറ്റ്, ലോട്ടറി, വാതുവെപ്പ് എന്നിവയിൽ ലാഭം നേടാണ് കഴിയും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola