Past Life: ഈ നാളുകാർക്ക് മുന്‍ജന്മത്തിലെ ജീവിത പങ്കാളിയെ തന്നെ വീണ്ടും ലഭിക്കും!

ഹിന്ദു-ബുദ്ധമത വിശ്വാസങ്ങളില്‍ പൂര്‍വജന്മത്തിനും പുനര്‍ജന്മത്തിനുമെല്ലാം വലിയ പ്രധാന്യമുണ്ട്. ചിലരോട് അടുത്ത് ഇടപഴകുമ്പോള്‍ അവരുമായി നമുക്ക് എന്തോ ഒരു മുന്‍കാല ബന്ധം ഉണ്ടെന്ന് തോന്നാറില്ലേ? അത്തരത്തില്‍ ജീവിത പങ്കാളിയുടെ കാര്യത്തിലും ജന്മാന്തരങ്ങളുടെ ബന്ധമുണ്ടെന്ന് തോന്നുന്നവരുണ്ട്. 

 

Past Life Spouse: ഇവരുടെ ജാതകങ്ങള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും. ജീവിത പങ്കാളിയുടെ കാര്യത്തില്‍ അത് വെറും തോന്നലല്ല.മുന്‍ജന്മത്തില്‍ അവര്‍ ഒന്നായി കഴിഞ്ഞവരായിരിക്കാം. എന്നാല്‍ ഈ ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ലെന്ന് മാത്രം. ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിത പങ്കാളിയായി മുന്‍ജന്മത്തിലെ പങ്കാളിയെ തന്നെ ലഭിക്കാനുള്ള ഭാഗ്യമുണ്ട്. ആ ഭാഗ്യനക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1 /8

1. ഭരണി : മരണത്തിന്റെ ദേവനായ യമധര്‍മ്മനാണ് ഭരണി നാളുകാരുടെ ദേവത. ഈ നാളുകാരിലേയ്ക്ക് അവര്‍ അറിയാതെ തന്നെ മുന്‍ജന്മത്തിലെ ജീവിത പങ്കാളി വന്നുചേരും. ഈ സമയം ഭരണി നക്ഷത്രക്കാരുടെ മനസിലേയ്ക്ക് എന്തോ ഒരു മുന്‍ജന്മ ബന്ധം അനുഭവപ്പെടും.   

2 /8

2. മകം : ഈ നക്ഷത്രക്കാരുടെ ദേവത പിതൃക്കളാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് മുന്‍ജന്മവും പുനര്‍ജന്മവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി കൂടുതല്‍ ബന്ധമുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ നാളുകാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ജീവിത പങ്കാളി ഇവരുടെ മുന്‍ജന്മത്തിലെ പങ്കാളി തന്നെയാകും.   

3 /8

3. പൂരം : പൂര്‍വജന്മത്തിലെ അനുഭവങ്ങളെ തേടി നടക്കുന്നവരാണ് പൂരം നക്ഷത്രക്കാര്‍. ഈ യാത്രയ്ക്കിടയില്‍ ഇവര്‍ മുന്‍ജന്മ പങ്കാളിയെ കണ്ടുമുട്ടും. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് പോലെ ആദ്യ കണ്ടുമുട്ടലില്‍ തന്നെ ഇവര്‍ ജീവിത പങ്കാളിയെ മനസില്‍ ഉറപ്പിച്ചിട്ടുണ്ടാകും.   

4 /8

4. തൃക്കേട്ട : സ്വയം അത്ഭുതം തോന്നുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അത്തരത്തില്‍ മുന്‍ജന്മ പരിചയമുള്ള പലരെയും ഇവര്‍ തുടര്‍ച്ചയായി കണ്ടുമുട്ടും. ആ കൂട്ടത്തില്‍ ഇവരുടെ ജീവിത പങ്കാളിയുമുണ്ടാകും.   

5 /8

5. മൂലം : അപരിചിതരായവര്‍ സഹായത്തിന് എത്തുമെന്ന സവിശേഷത മൂലം നക്ഷത്രക്കാര്‍ക്കുണ്ട്. ഇവരെ നേരിട്ട് പരിചയമില്ലെങ്കിലും മുന്‍ജന്മത്തില്‍ ഇവരുമായി വലിയ ബന്ധം ഉണ്ടായിരിക്കും. ഇവര്‍ക്ക് ജീവിത പങ്കാളിയെ മാത്രമല്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഇങ്ങനെ കണ്ടുമുട്ടാന്‍ കഴിയും.   

6 /8

6. പൂരാടം : പൂര്‍വ ജന്മത്തിലെ പലരുമായും ഈ ജന്മത്തിലും ബന്ധപ്പെടുന്നവരാണ് പൂരാടം നക്ഷത്രക്കാര്‍. ഇവര്‍ക്ക് പൂര്‍വ ജന്മത്തിലെ പങ്കാളിയെ ഈ ജന്മത്തിലും സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാകും. ഇവര്‍ക്കിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ആയുസ് കുറവായിരിക്കും.   

7 /8

7. ചതയം : പൂര്‍വ ജന്മത്തിലെ കര്‍മ്മഫലമാണ് ചതയം നക്ഷത്രക്കാര്‍ ഈ ജന്മത്തില്‍ അനുഭവിക്കുക. ഇവര്‍ പലപ്പോഴും വിവാഹം കഴിക്കുന്നത് മുന്‍ജന്മത്തിലെ ജീവിത പങ്കാളിയെ തന്നെയായിരിക്കും.   

8 /8

8. രേവതി : ഈ നക്ഷത്രക്കാര്‍ക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധം പൂര്‍വജന്മത്തില്‍ തന്നെ ആരംഭിച്ചിരിക്കും. ഈ നക്ഷത്രക്കാരെ പൊതുവേ ശാന്തിയും സമാധാനവും നിറഞ്ഞ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്.

You May Like

Sponsored by Taboola