ബാലതാരമായി അഭിനയിച്ച ശേഷം നായികമാരാവുന്ന ഒരുപാട് താരങ്ങളെ നമ്മുക്ക് പരിചയമുള്ളതാണ്. ശാലിനിയും ശാമിലിയും സനുഷയും കീർത്തി സുരേഷും അങ്ങനെ തുടങ്ങി ഒരുപാട് താരങ്ങൾ ബാല താരങ്ങളായി അഭിനയിച്ച് നായികമാരായി മാറിയവരാണ്. ഭാവിയിൽ നായികയാവുമെന്ന് സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളാണ് ബാലതാരമായി നന്ദന വർമ്മ. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിലാണ് നന്ദന വർമ്മ ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. അയാളും ഞാനും തമ്മിൽ, 1983, ഗപ്പി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ സിനിമ പ്രേക്ഷകർക്ക് ഇടയിൽ നന്ദനയെ കൂടുതൽ പരിചിതമാക്കി.