Nag Panchami 2024: നാ​ഗ പഞ്ചമി ഓ​ഗസ്റ്റ് 9ന്; ശുഭ മുഹൂർത്തവും പൂജാവിധികളും പ്രാധാന്യവും അറിയാം

നാഗ ദൈവങ്ങളെ ആരാധിക്കുന്നതിനായുള്ള ദിനമാണ് നാ​ഗപഞ്ചമി ദിനം. ഈ ദിവസം നാ​ഗങ്ങളെ ആരാധിക്കുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. 

 

എല്ലാ വർഷവും ​ശ്രാവണ മാസത്തിലാണ് നാ​ഗ പഞ്ചമി ആചരിക്കുന്നത്. ഏകദേശം മൂന്നൂറുവർഷത്തെ പഴക്കമുള്ളതാണ് ഈ പാരമ്പര്യം.

 

1 /6

പ്രീതി നേടുന്നതിനായി ഈ ദിനം നാ​ഗദൈവങ്ങളെ ആരാധിക്കുന്നു. മതപരമായി ഏറെ പ്രധാന്യമുള്ള ഈ ഉത്സവം വിവിധ ആചാരങ്ങളോടുകൂടി ആചരിക്കുന്നു.   

2 /6

ഈ വർഷം നാഗപഞ്ചമി ഓഗസ്റ്റ് 9 വെള്ളിയാഴ്ചയാണ് ആചരിക്കുന്നത്. പഞ്ചമി തിഥി ആരംഭിക്കുന്നത് ഓഗസ്റ്റ് 9ന് പുലർച്ചെ 5.30നാണ്. പഞ്ചമി തിഥി അവസാനിക്കുന്നത് ഓഗസ്റ്റ് 10ന് രാവിലെ 7.48ന്. നാ​ഗപഞ്ചമി ദിനത്തിൽ പുലർച്ചെയാണ് ഭക്തർ ആരാധന നടത്തുന്നത്.   

3 /6

ഹിന്ദു പുരാണങ്ങളിൽ, നാഗങ്ങളെ ദൈവികമായി കണക്കാക്കുന്നു, പലപ്പോഴും ശിവൻ ഉൾപ്പെടെയുള്ള ദൈവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് നാ​ഗം. ഇവയെ ആദരിക്കുന്നതിനുള്ള ദിവസമാണ് നാഗ പഞ്ചമി. ഈ ദിവസം നാഗത്തെ ആരാധിക്കുന്നത് പാമ്പുകടിയിൽ ഉൾപ്പെടെയുള്ള അപകടങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ഭക്തർക്കും കുടുംബങ്ങൾക്കും സമൃദ്ധിയും ക്ഷേമവും നൽകുമെന്നും പറയപ്പെടുന്നു.  

4 /6

നാഗപഞ്ചമി ഒരു മതപരമായ ആചാരം മാത്രമല്ല, ഒരു സാംസ്കാരിക ആരാധന കൂടിയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ പ്രാദേശിക ആചാരങ്ങളും പാരമ്പര്യങ്ങളിലൂടെയുമാണ് ഇത് ആഘോഷിക്കുന്നത്. പല കാർഷിക സമൂഹങ്ങളെയും സംബന്ധിച്ചിടത്തോളം നാഗ പഞ്ചമി ദിനം കൃഷിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രധാന സമയമാണ്. മഴക്കാലത്തിന്റെ ആരംഭത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ ദിവസം നല്ല വിളവ് ഉറപ്പാക്കുന്നതിനും കീടങ്ങളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും സംരക്ഷണം തേടുന്നതിനുമായി പ്രാർത്ഥനകളും വഴിപാടുകളും നടത്തുന്നു.  

5 /6

ഭക്തർ ഈ ദിവസം നാ​ഗ വിഗ്രഹങ്ങൾ നിർമ്മിച്ച് ആരാധന നടത്തും. പാൽ, തേൻ, മഞ്ഞൾ, പൂക്കൾ എന്നിവ സമർപ്പിക്കും. നാഗങ്ങൾക്കായുള്ള ക്ഷേത്രങ്ങളും സന്ദർശിക്കുന്നു. വീട്ടിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തുന്നു. ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു. പൂജയ്ക്ക് ശേഷം മാത്രം പ്രസാദം കഴിച്ച് വ്രതം അവസാനിപ്പിക്കും.  

6 /6

ചിലയിടങ്ങളിൽ ഈ ദിവസം പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിക്കും. നാഗങ്ങളുടെ കഥകളും ഹിന്ദു പുരാണങ്ങളിൽ അവയുടെ പ്രാധാന്യം വിവരിക്കുന്നവയുമായിരിക്കും ഇവ. ചില സ്ഥലങ്ങളിൽ നാ​ഗങ്ങൾക്ക് പാൽ സമർപ്പിക്കുന്നു.  

You May Like

Sponsored by Taboola