Most Searched Peolpe on Google: നൂപുര്‍ ശര്‍മ മുതല്‍ ആംബര്‍ ഹെഡ് വരെ... ഇവരാണ് ഇന്ത്യാക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞവര്‍

ഇന്ത്യക്കാര്‍ ഈ  വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ആരെയാണ്? ഈ വർഷം ഇന്ത്യയിൽ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ 10 പേരുടെ പട്ടിക  ഗൂഗിൾ പുറത്തുവിട്ടു.  

 മുന്‍ BJP നേതാവ് നൂപുർ ശർമ യാണ് ഈ പട്ടികയില്‍ ഒന്നാമത്.  ഈ പട്ടികയില്‍ ഇടം നേടിയ ഏക്‌ വിദേശി ആംബർ ഹെഡ് ആണ്. ആംബർ ഹെഡ്  പത്താം സ്ഥാനത്തെത്തി പട്ടികയുടെ പൂര്‍ണ്ണ വിവരം കാണാം   

1 /5

  സോഷ്യൽ മീഡിയയെ സ്വാധീനിച്ച അഞ്ജലി അറോറ   സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ അഞ്ജലി അറോറ ആറാം സ്ഥാനത്ത് എത്തി. ഈ വർഷം എംഎംഎസ് ചോർന്നതിനെ തുടർന്നാണ് അവർ വിവാദത്തിലായത്.

2 /5

  ബിഗ് സ്റ്റാർ അബ്ദു റോജിക്ക് ഹിന്ദി ബിഗ്‌ ബോസ് ഫെയിം അബ്ദു റോസ്ജിക്ക് ഏഴാം സ്ഥാനം ലഭിച്ചു. ബിഗ് ബോസിലൂടെ കൂടുതല്‍ പ്രശസ്തി നേടിയ താരമാണ്  അബ്ദു.  

3 /5

  ഇന്ത്യൻ രാഷ്ട്രീയക്കാരൻ ഏകനാഥ് ഷിൻഡെ   മഹാരാഷ്ട്രയുടെ 20-ാമത്തേതും നിലവിലെ മുഖ്യമന്ത്രിയുമായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ഏകനാഥ്  ഷിൻഡെ. ശിവസേനയെ പിളര്‍ത്തി BJP യുമായി ചേര്‍ന്ന് അധികാരത്തില്‍  എത്തി.     

4 /5

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീൺ താംബെ     പ്രവീൺ വിജയ് താംബെ ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 41-ാം വയസ്സിൽ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ് അരങ്ങേറ്റം.  ഐപിഎൽ അരങ്ങേറ്റത്തിലെ ഏറ്റവും പ്രായം കൂടിയ താരമായാണ് പ്രവീൺ വിജയ് താംബെ  അറിയപ്പെടുന്നത്. 

5 /5

അമേരിക്കൻ നടി ആംബർ ഹെഡ് ജോണി ഡെപ്പിന്‍റെ മുൻ ഭാര്യയും അമേരിക്കൻ നടിയുമായ ആംബർ ഹെഡ് 2022 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച സെർച്ച് സെലിബ്രിറ്റി ലിസ്റ്റിൽ ഉണ്ടായിരുന്നു. അവര്‍ ഈ  പട്ടികയിൽ പത്താം സ്ഥാനത്തെത്തി. 

You May Like

Sponsored by Taboola