Dangerous Zodiac Sign: ഈ രാശിക്കാർ വളരെ അപകടകാരികള്‍!! ഇവരില്‍നിന്ന് അകലം പാലിക്കുന്നത് ഉചിതം

Dangerous Zodiac Sign: ജ്യോതിഷത്തിൽ, ജാതകം നോക്കി ഒരാളുടെ ഭാവി, സ്വഭാവം, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ അറിയാൻ കഴിയും. 

 

ജ്യോതിഷത്തില്‍ അപകടകാരികളായ ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത്, ചില രാശിക്കാരുടെ  നീക്കങ്ങൾ മനസ്സിലാക്കുക എളുപ്പമല്ല, ഇവരുടെ സ്വഭാവത്തെക്കുറിച്ചും അവരുടെ പ്രതികരണത്തെക്കുറിച്ചും മുന്‍കൂട്ടി പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഇവരെ ആഴത്തിൽ അറിയാൻ പ്രയാസമാണ്. അത്തരത്തില്‍ മറ്റുള്ളവര്‍ക്ക് അപകടകരമാണെന്ന് കരുതാവുന്ന ചില രാശികളെക്കുറിച്ച് അറിയാം...  

 

1 /6

കുംഭം രാശി  (Aquarius Zodiac Sign)  കുംഭ രാശിക്കാരെ പുറമേനിന്ന് നോക്കുമ്പോൾ, അവരുടെ മനസിൽ എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാൻ പ്രയാസമാണ്. ഈ രാശിക്കാരുടെ ഈ പ്രത്യേകത ചിലപ്പോൾ അവരെ മറ്റൊരാൾക്ക് അപകടകരമാണെന്ന് തെളിയിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. 

2 /6

വൃശ്ചികം രാശി (Scorpio Zodiac Sign)  ഈ രാശിചിഹ്നത്തിലുള്ള ആളുകൾ തങ്ങൾക്ക് സംഭവിച്ച ഏത് മോശമായ കാര്യവും വ്യക്തമായി ഓർക്കുന്നു. അവരുടെ ഓർമ്മ വളരെ ശക്തമാണ്. തങ്ങൾക്ക് സംഭവിച്ച മോശം സംഭവങ്ങൾക്ക് അവർ പ്രതികാരം ചെയ്യാനുള്ള കാരണം ഇതാണ്. ജ്യോതിഷത്തില്‍ വൃശ്ചികരാശിക്കാരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം എന്ന സൂചന നല്‍കുന്നു. 

3 /6

തുലാം രാശി  (Libra Zodiac Sign)    ഈ ആളുകൾക്ക് അവരുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങിനെ പെരുമാറണം എന്നറിയില്ല.  സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ഈ രാശിക്കാര്‍. അതിനാല്‍ ഈ രാശിക്കാര്‍ ചില അവസരങ്ങളില്‍ അപകടകാരികള്‍ ആണ് എന്ന് തെളിയിക്കുന്നു.  

4 /6

മീനം രാശി  (Pisces Zodiac Sign) പ്രണയത്തിന്‍റെ കാര്യത്തിൽ മീനം രാശിക്കാര്‍ ഒന്നാമതാണ്. എന്നാല്‍, അവരുടെ പങ്കാളികളുടെ ഭാഗത്തുനിന്നും ഒരു പിഴവ് സംഭവിച്ചാല്‍ അല്ലെങ്കില്‍ അവരെ ഒറ്റിക്കൊടുക്കുകയാണെങ്കിൽ, അവരുടെ കോപം നിയന്ത്രിക്കാന്‍ സാധിക്കില്ല.  

5 /6

മിഥുനം രാശി   (Gemini Zodiac Sign) എന്തും മറച്ചുവെക്കാനും മറ്റുള്ളവരുടെ മനസ്സിലുള്ളത് സ്വന്തം ശൈലിയിൽ പ്രകടിപ്പിക്കാനും അവർക്കറിയാം. അതുകൊണ്ടാണ് ഈ രാശിക്കാര്‍ ചിലപ്പോൾ അപകടകാരികളായി മാറുന്നത്. 

6 /6

മേടം രാശി (Aries Zodiac Sign)  ഈ രാശിക്കാര്‍ സ്വഭാവം കൊണ്ട് ഏറെ ആക്രമണകാരികളാണ്. ഒരു സത്യം മറച്ചുപിടിക്കാൻ ഇക്കൂട്ടർ പല നുണകളും പറയും. അതിനാൽ, അവരിൽ നിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola