Mental Health: മാനസികാരോഗ്യം മികച്ചതാക്കാം... ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ!

മാനസികാരോഗ്യം മികച്ചതാക്കാൻ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശീലമാക്കേണ്ടത് പ്രധാനമാണ്.

  • Aug 15, 2024, 14:49 PM IST
1 /5

മാനസികാരോഗ്യം, സന്തോഷം എന്നിവയെ സ്വാധീനിക്കുന്ന ഒരു മസ്തിഷ്ക രാസവസ്തുവാണ് ഡോപാമൈൻ. ശരീരത്തിലെ ഡോപാമൈൻ അളവ് കുറയുന്നത് വിഷാദത്തിലേക്കും ക്ഷീണത്തിലേക്കും നയിക്കും. ഡോപാമൈൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

2 /5

സാൽമണിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിൽ വിറ്റാമിൻ ഡിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിഷാദം കുറയ്ക്കുന്നതിനും മാനസികാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

3 /5

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോ മാനസികാവസ്ഥ, ഓർമ്മ, ശ്രദ്ധ എന്നിവയെ ഗുണകരമായി സ്വാധീനിക്കുന്നു.

4 /5

കോഴിയിറച്ചിയിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മികച്ചതാക്കാനും സെറോടോണിൻറെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ബി, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ മസ്തിഷ്കാരോഗ്യം വർധിപ്പിക്കുന്നു.

5 /5

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ എന്നിവയാലും സമ്പന്നമാണ് അവോക്കാഡോ. ഇത് ഓർമ്മശക്തി വർധിപ്പിക്കാനും മാനസികാവസ്ഥ മികച്ചതാക്കാനും സഹായിക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola