Magal Gochar 2023: വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.
ജ്യോതിഷം അനുസരിച്ച് 2023 മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചുവെന്നും മെയ് 9 വരെ ഈ രാശിയിൽ തുടരുമെന്നും നമുക്കറിയാം. 2023 മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ സംക്രമിക്കും. ചൊവ്വയുടെ ഈ സംക്രമത്തിൽ ചില രാശിക്കാർക്ക് ശുഭവും ഗുണകരമായ ഫലങ്ങളും ഉണ്ടാകും. ഈ ചൊവ്വ സംക്രമണം ഏത് രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നോക്കാം.
കുംഭം രാശി (Aquarius Zodiac Sign) ജ്യോതിഷ പ്രകാരം കുംഭ രാശിക്കാർക്ക് ചൊവ്വ സംക്രമത്തിന്റെ ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ പഴയ ശത്രുക്കൾ പരാജയപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയ്ക്ക് ഏറെ പ്രശംസ ലഭിക്കും. ഈ കാലയളവിൽ ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പണവും വരും, പണത്തിന് യാതൊരു കുറവും ഉണ്ടാകുകയില്ല. സമയത്ത് വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നില്ക്കാന് ശ്രദ്ധിക്കുക.
കര്‍ക്കിടകം രാശി (Cancer Zodiac Sign) കര്‍ക്കിടകം രാശിക്കാർക്ക് ചൊവ്വ സംക്രമത്തിന്റെ ശുഭഫലം ലഭിക്കും. ഈ രാശിയിൽ ചൊവ്വ സംക്രമിക്കാൻ പോകുന്ന സാഹചര്യത്തില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ വളർച്ചയ്ക്ക് സാധ്യതയുണ്ട്. ആരെങ്കിലും ഒരു പുതിയ പദ്ധതിയ് ബിസിനസോ ആരംഭിക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ഇത് ശുഭ സമയമാണ്, തീർച്ചയായും വിജയിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. തര്‍ക്കത്തില്‍നിന്ന് സ്വയം അകന്നുനിൽക്കുക.
ധനു രാശി (Sagittarius Zodiac Sign) ഈ രാശിക്കാർക്കും ചൊവ്വ സംക്രമം വളരെ ശുഭകരമാകും. കൂടാതെ, ഈ കാലയളവിൽ, ധനു രാശിയിലുള്ള ആളുകൾക്ക് സമ്പത്തിന്റെ പുതിയ ഉറവിടങ്ങൾ ലഭിക്കും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. നഷ്ടമായി എന്ന് കരുതിയ പഴയ പണം തിരികെ ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. ഈ സമയത്ത്, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.
മീനം രാശി (Pisces Zodiac Sign) ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം മീനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങൾ നല്‍കും. ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഏറെ പുരോഗതി ലഭിക്കും. വിദേശപഠനം സ്വപ്നം കാണുന്നവരാണ് എങ്കില്‍ അത് സഫലമാവും. അതുകൂടാതെ, കോടതി കേസുകളില്‍ വിജയം ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)