ചൊവ്വയുടെ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.
ചൊവ്വ നിലവിൽ കർക്കിടകം രാശിയിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇതുവഴി മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം വരും.
ജീവിതത്തിലെ തടസങ്ങൾ മാറി ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ചൊവ്വാദോഷം ഇല്ലാതാകണം. ചൊവ്വയുടെ രാശിമാറ്റം ഏതെല്ലാം രാശിക്കാർക്ക് ഭാഗ്യം നൽകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. വിദേശത്ത് ബിസിനസ് തുടങ്ങാൻ സാധിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്.
കർക്കിടകം രാശിക്കാർക്ക് വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സ്വർണ വ്യാപാരികൾക്കും സാമ്പത്തിക ലാഭം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ സന്തോഷം ഉണ്ടാകും.
കന്നി രാശിക്കാർക്ക് സമ്പത്ത് വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ കുറയും. പഠനത്തിൽ ഉയർച്ചയുണ്ടാകും. സ്കോളർഷിപ്പുകൾ ലഭിക്കും. വിദേശത്ത് ഉന്നതപഠനം നടത്താൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)