Makar Sankranti 2023: മകരസംക്രാന്തി ദിനത്തിൽ ഈ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാം, ലക്ഷ്മിദേവി നിങ്ങളുടെ ഭവനത്തില്‍ വാസമുറപ്പിക്കും

Makar Sankranti 2023: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്‍റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.

മകരസംക്രാന്തിയോടെ ശുഭ കാര്യങ്ങള്‍ക്ക് തുടക്കമായി. വിവാഹം, ഗൃഹപ്രവേശം, ഗൃഹനിര്‍മ്മാണം, വീട് വാങ്ങല്‍ തുടങ്ങി എല്ലാ ശുഭകാര്യങ്ങളും സംക്രാന്തിയോടെ പുനരാരംഭിക്കുന്നു. മകരസംക്രാന്തി നാളില്‍ ദാനം, ദക്ഷിണ, ഗംഗാസ്‌നാനം മുതലായ ചെയ്യുന്നതും പുണ്യമായി കണക്കാക്കുന്നു. 

 

1 /5

മകരസംക്രാന്തിയില്‍ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.  മകരസംക്രാന്തിയില്‍ ദാനം ചെയ്യുന്നത് പുണ്യം മാത്രമല്ല, ജ്യോതിഷ പ്രകാരം പല പ്രശ്‌നങ്ങളും ഒഴിവാക്കാനും  പ്രശ്നങ്ങളെ അതിജീവിക്കാനും സഹായിയ്ക്കും.   മകരസംക്രാന്തി ദിനത്തില്‍ ദാനം ചെയ്യുന്നത് വര്‍ഷം മുഴുവന്‍ ദാനം ചെയ്തതിന്‍റെ പുണ്യം നല്‍കുന്നു. 

2 /5

മകരസംക്രാന്തി ദിനത്തില്‍ നടത്തുന്ന ദാനം പാപ മോചനത്തിന് ഉപകരിയ്ക്കും.  ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും വഴി തുറക്കും. ശൈത്യകാലമായതിനാല്‍ ഈ ദിവസം പുതപ്പ്, കമ്പിളി വസ്ത്രങ്ങള്‍, നെയ്യ്, കിച്ചടി, എള്ള് എന്നിവ ദാനം ചെയ്യുന്നത്  ഉത്തമമാണ്.  ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ അറിയാതെ പോലും ചെയ്ത പാപങ്ങളില്‍ നിന്ന് പോലും മുക്തി നേടാനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്താനും സാധിക്കും. 

3 /5

മകരസംക്രാന്തി ദിനത്തില്‍ കുളിയ്ക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം കറുത്ത എള്ള് ഇടുക. ഈ വെള്ളം കൊണ്ട് കുളിയ്ക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു.  ഇത് രോഗശാന്തി നല്‍കുക മാത്രമല്ല  ശരീരം ആരോഗ്യത്തോടെയിരിയ്ക്കാനും സഹായിയ്ക്കും. കുളിയ്ക്കുന്നതിന്  മുന്‍പ് ശരീരത്തില്‍ എള്ള് എണ്ണ പുരട്ടുന്നതും ഉത്തമമാണ്.   

4 /5

മകരസംക്രാന്തി ദിനത്തില്‍ രാവിലെ കുളിച്ചശേഷം സൂര്യദേവന് ജലം അര്‍പ്പിക്കുക. ഈ വെള്ളത്തില്‍ അല്‍പം എള്ള് ചേര്‍ക്കാന്‍ മറക്കരുത്.  ഇപ്രകാരം ചെയ്യുന്നതിലൂടെ  ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഭാഗ്യത്തിന്‍റെ വാതിലുകളാണ് തുറക്കുന്നത്. ഇത് പൂര്‍വ്വികരുടെ ആത്മാക്കള്‍ക്ക്  ശാന്തി നല്‍കാനും ഉപകരിയ്ക്കും.

5 /5

മകര സംക്രാന്തി ദിനത്തില്‍  വീട്ടില്‍ പുതിയ ചൂല്‍ വാങ്ങുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.    കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.

You May Like

Sponsored by Taboola