Mahashivratri 2024: 300 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂർവ യോഗം!! മേടം, ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടം!!

Mahashivratri 2024: ഹിന്ദു മതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി.   ഐതിഹ്യമനുസരിച്ച്, മഹാശിവരാത്രിയിലാണ് ശിവന്‍റെയും ദേവി പാർവതിയുടെയും വിവാഹം നടന്നത്. കൂടാതെ, ഈ ദിവസം ജ്യോതിർലിംഗം പ്രത്യക്ഷപ്പെട്ടതായാണ് വിശ്വാസം.

ഈ വര്‍ഷത്തെ മഹാശിവരാത്രി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. മഹാശിവരാത്രി ദിനത്തില്‍  പ്രദോഷവ്രതം ആചരിക്കുന്നു. പ്രദോഷം വെള്ളിയാഴ്ചയായതിനാൽ ശുക്രപ്രദോഷമായിരിക്കും. കൂടാതെ, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം ആളുകൾ വ്രതം ആചരിക്കുകയും ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ വർഷത്തെ മഹാശിവരാത്രി ദിവസം വ്രതം ആചരിക്കുമ്പോള്‍  3 വ്രതങ്ങൾ അനുഷ്ഠിച്ചതിന് തുല്യമായ ഫലം ലഭിക്കും...!!  

1 /7

കലണ്ടർ പ്രകാരം ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് 8 വെള്ളിയാഴ്ചയാണ്. അനേകം ശുഭകരമായ യോഗങ്ങളുടെ ഒരു അപൂർവ സംയോജനമാണ് ഈ ദിവസം നടക്കുന്നത്. മാർച്ച് 8ന് സൂര്യൻ, ശനി, ശുക്രൻ എന്നിവർ ചേർന്ന് കുംഭത്തിൽ ത്രിഗ്രഹി യോഗമുണ്ടാകും. മാർച്ച് 7 ന്, മഹാശിവരാത്രിക്ക് ഒരു ദിവസം മുമ്പ്, ബുധൻ സംക്രമിക്കുകയും മീനരാശിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അതേ ദിവസം, അതായത് മാർച്ച് 7 ന്, ചൊവ്വ സംക്രമിച്ച് മകരരാശിയിലേക്ക് പ്രവേശിക്കും. 

2 /7

ഏകദേശം 300 വർഷങ്ങൾക്ക് ശേഷമാണ് മഹാശിവരാത്രി ദിനത്തില്‍ ഗ്രഹങ്ങളുടെ ശുഭകരമായ അപൂര്‍വ്വ യോഗം സംഭവിക്കുന്നത്.  മാർച്ച് 8 ന് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അനുകൂല സ്ഥാനം  5 രാശിക്കാരുടെ ജീവിതത്തിൽ അടിപൊളി സമയമാണ് സമ്മാനിക്കാന്‍ പോകുന്നത്.  മഹാശിവരാത്രി 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ഭാഗ്യം മഹാശിവരാത്രിയിൽ പ്രകാശിക്കും!! 

3 /7

മേടം രാശി (Aries Zodiac Sign): മേടം രാശിക്കാർക്ക് മഹാ ശിവരാത്രിയില്‍  വലിയ നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂര്‍ത്തിയാകും, അതില്‍ വിജയിക്കും. ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. തികച്ചും അവിചാരിതമായി പണം ലഭിക്കാം... 

4 /7

ഇടവം രാശി (Taurus Zodiac Sign): ഇടവം രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ സാധിക്കും, ജോലിയിൽ വിജയം കൈവരിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും, സാമ്പത്തിക നേട്ടമുണ്ടാകും, വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും. 

5 /7

തുലാം രാശി (Libra Zodiac Sign): തുലാം രാശിക്കാർക്ക് ജീവിതത്തില്‍ വളരെ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഇവരുടെ എല്ലാ ജോലികളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. ആത്മവിശ്വാസം വർദ്ധിക്കും. സമ്പത്ത് വർദ്ധിക്കും. നിങ്ങൾക്ക് കരിയറിൽ വിജയം ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. 

6 /7

മകരം രാശി (Capricorn Zodiac Sign): വ്യക്തിജീവിതത്തിലും തൊഴിൽപരമായും മകരം രാശിക്കാർക്ക് മഹാശിവരാത്രി ഏറെ ശുഭകരമായിരിക്കും. നിങ്ങളുടെ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റത്തിനോ പുതിയ ജോലി ലഭിക്കാനോ സാധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ വർദ്ധിക്കും. നിങ്ങൾക്ക് ഒരു പ്രണയ പങ്കാളിയെ ലഭിക്കാം.  

7 /7

കുംഭം രാശി : (Aquarius Zodiac Sign) കുംഭം രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നു, ഇത് ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങൾ നൽകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വസ്തുവോ വാഹനമോ വാങ്ങാനുള്ള അവസരം വന്നുചേരും. വീട്ടിൽ സന്തോഷം ഉണ്ടാകും. ബിസിനസുകാർക്ക് നേട്ടമുണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola