Love Tips: പതിവില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്തുനോക്കൂ... അത് നമ്മുടെ ജീവിതത്തിലും നമ്മുടെ ബന്ധങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കും. അതേപോലെ പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമളവും ദൃഡവുമാക്കാന്‍ ആവശ്യം വേണ്ടത് ചില പുതുമകളാണ്. പ്രണയത്തിന്‍റെ കാര്യത്തില്‍ പങ്കാളിയെ ആശ്ചര്യപ്പെടുത്തുക, പങ്കാളിയ്ക്കൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള ആഗ്രഹം ഇത് എല്ലാവരുടെയും മനസ്സിലുണ്ട്. ഇതിനായി, പഴയ ഷോപ്പിംഗും ഡിന്നറും സിനിമയും പേക്ഷിച്ച് പുതിയ എന്തെങ്കിലും ചെയ്താലോ...
തന്‍റെ പങ്കാളിയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാന്‍ പ്രണയത്തിലും അല്പം പുതുമകള്‍ ആകാം... ഈ ഐഡിയകള്‍ ഒന്ന് പരീക്ഷിക്ഷിച്ചു നോക്കൂ.....
പങ്കാളിയ്ക്കൊപ്പം സൂര്യോദയമോ സൂര്യാസ്തമയമോ കാണുവാന്‍ പോകുക സമുദ്ര തീരത്തിരുന്ന് തിരമാലകളുടെ സംഗീതം ആസ്വദിച്ചത് എന്നാണെന്ന് ഓർക്കുന്നുണ്ടോ? പാര്‍ക്കിലെ ബെഞ്ചിലിരുന്ന് പങ്കാളിയുടെ കൈപിടിച്ച് പക്ഷികളുടെ ശബ്ദം കേട്ടത് എപ്പോഴാണെന്ന് ഓർക്കുന്നുണ്ടോ? എപ്പോഴാണ് നിങ്ങൾ അവസാനമായി ഒരുമിച്ചിരുന്ന് സൂര്യോദയമോ സൂര്യാസ്തമയമോ കണ്ടത്? നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം അല്‍പനേരം ഇരുന്ന് പ്രകൃതിസൗന്ദര്യം ആസ്വദിച്ചാലോ? നിങ്ങളുടെ ബന്ധത്തിൽ പുതിയ ഊർജ്ജം നിറയ്ക്കാൻ ഇത് മതിയാകും.....
ഒരു ഫാമിലി ഔട്ടിംഗ് പ്ലാന്‍ ചെയ്യുക ഒരു ഫാമിലി പിക്നിക് ആവാം. നിങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ടവരുമൊത്ത് ഒരു പിക്നിക് പ്ലാന്‍ ചെയ്യുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കും.
പഴയ ഹോബികൾ പൊടിതട്ടിയെടുക്കാം ജീവിതത്തിരക്കില്‍ മറന്നുപോയ നിങ്ങളുടെ പ്രിയപ്പെട്ട ഹോബികള്‍ എന്താണ് എന്ന് കണ്ടെത്തുക. അല്ലെങ്കില്‍ ഒരു പ്രഭാത നടത്തമോ ജിമ്മിൽ ഒരുമിച്ചുള്ള വ്യായാമമോ ആവാം. സൈക്ലിംഗ് ഇഷ്ടമെങ്കില്‍ ഒരുമിച്ച് കുറേ ദൂരം സൈക്കിൾ ചവിട്ടാം... വാരാന്ത്യത്തിൽ സൈക്കിൾ എടുത്ത് സന്തോഷകരമായ യാത്രയും ഒപ്പം സമീപത്തെ നദിയില്‍ അല്പം മീന്‍ പിടിയ്ക്കലും ആവാം....
ഒരു ഗ്രാമമോ വിദൂര പ്രദേശമോ സന്ദർശിക്കുക ഒരു ഔട്ടിംഗ് എന്നാൽ പുറത്ത് പോകുക, ഏതെങ്കിലും ഹോട്ടലിൽ താമസിക്കുക, വ്യത്യസ്തമായ ഭക്ഷണം കഴിയ്ക്കുക എന്ന പതിവ് ഒഴിവാക്കി, ഇത്തവണ ഒരു ഗ്രാമത്തിലോ വിദൂര പ്രദേശങ്ങളിലോ ക്യാമ്പിംഗ് നടത്താം. അല്ലെങ്കില്‍ ട്രെക്കിംഗ്, മൂൺലൈറ്റ് ക്യാമ്പിംഗിലോ ചേരാം.
എന്തുകൊണ്ട് നമുക്ക് വീട്ടിൽ കാൻഡിൽ ലൈറ്റ് ഡിന്നര്‍ കഴിക്കാൻ കഴിയില്ല? നിങ്ങൾ ഒരു നല്ല റെസ്റ്റോറന്‍റില്‍ കാൻഡിൽ ലൈറ്റ് ഡിന്നര്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ഇക്കുറി ഒന്ന് മാറ്റി പരീക്ഷിക്കാം, എന്തുകൊണ്ട് ഒരു കാൻഡിൽ ലൈറ്റ് ഡിന്നര്‍ വീട്ടിൽ തന്നെ പരീക്ഷിച്ചുകൂടാ. ഒരു റൊമാന്‍റിക് ഡിന്നര്‍ വീടിന്‍റെ ബാൽക്കണിയിലോ ഡൈനിംഗ് ടേബിളിലോ ക്രമീകരിക്കാം...