Celebrities Love Story: പ്രണയം മധുരമാണ്, ഫെബ്രുവരി 14 പ്രണയദിനത്തില്‍ ഇന്നത്തെ ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രണയകഥകള്‍ ഒഴിവാക്കി മറ്റ് ചില പ്രണയ ജോഡികളെ പരിചയപ്പെടാം. മതത്തിനോ അവരുടെ പ്രൊഫഷനോ തടുക്കാന്‍ കഴിയാത്ത ചില പ്രണയകഥകള്‍... ഷാരൂഖ് ഖാൻ-ഗൗരി ഖാൻ മുതൽ ദിലീപ് കുമാർ-മധുബാല, ബിഗ് ബി വരെയുള്ളവരുടെ പ്രണയകഥകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്, എന്നാൽ പ്രണയത്തിന്‍റെ യഥാർത്ഥ നിർവചനം പറയുന്ന മറ്റു ചില ജോഡികള്‍ ഉണ്ട്, അവരെ പരിചയപ്പെടാം...
അജിത്തിന്‍റെയും ശാലിനിയുടെയും പ്രണയകഥ തെന്നിന്ത്യൻ സൂപ്പർ താരം അജിത്തും ശാലിനിയും വിവാഹിതരായിട്ട് 24 വർഷത്തിലേറെയായി. 1999-ൽ 'അമർക്കളം' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. ഒരു സീൻ ചെയ്യുന്നതിനിടെ അജിത്ത് മൂലം ശാലിനിയ്ക്ക് പരിക്കേറ്റു, ഈ തെറ്റ് അജിത്തിന് വളരെ വിഷമം ഉണ്ടാക്കി, പിന്നെയെല്ലാം കഥകള്‍... ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
സുനിൽ ഷെട്ടിയും മന ഷെട്ടിയും സുനിൽ ഷെട്ടിയും മന ഖാദ്രിയും ബോളിവുഡില്‍ ഏറെ പ്രശസ്തരാണ്. സുനിൽ ഷെട്ടിക്ക് ഒരു തികഞ്ഞ കുടുംബനാഥന്‍റെ പ്രതിച്ഛായയും ഉണ്ട്. ഒരു മികച്ച നടൻ എന്നതിലുപരി ഉത്തരവാദിത്തമുള്ള ഭർത്താവും പിതാവും കൂടിയാണ് അദ്ദേഹം. സുനിൽ ഷെട്ടി 17 വയസുള്ള മോനിഷ ഖാദ്രിയുമായി വളരെയധികം പ്രണയത്തിലായിരുന്നു, അവർ 9 വർഷത്തോളം പരസ്പരം ഡേറ്റിംഗ് നടത്തി. തുടർന്ന് 1991-ൽ വിവാഹിതരായി. അവരുടെ പ്രണയകഥക്ക് മതമോ മറ്റാരെങ്കിലുമോ തടസ്സമായില്ല.
ഫറാ ഖാന്‍റെ പ്രണയകഥ ബോളിവുഡിലെ മറ്റൊരു അതിശയിപ്പിക്കുന്ന പ്രണയകഥയാണ് ഫറാ ഖാന്‍റെ ലവ് സ്റ്റോറി. പ്രായമോ മതമോ നോക്കാത്ത പ്രണയകഥയാണ് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാന്‍റെത്. തന്നേക്കാള്‍ 8 വയസിന് ഇളയ ശിരീഷ് കുന്ദറുമായി അവര്‍ പ്രണയത്തിലായി, ഇന്ന് ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.
ജെനീലിയ ഡിസൂസ - രിതേഷ് ദേശ്മുഖും റിതേഷ് ദേശ്മുഖിന്‍റെയും ജെനീലിയ ഡിസൂസയുടെയും ലവ് സ്റ്റോറി ഏറെ സവിശേഷമാണ്. നിങ്ങൾ ഇൻസ്റ്റാഗ്രാമില്‍ ദമ്പതികളുടെ വീഡിയോകൾ കാണുന്നുണ്ടാവാം. ആരാധകര്‍ അവരെ ഏറ്റവും മികച്ച ഭാര്യാഭർത്താക്കന്മാരായി കണക്കാക്കുന്നു. 2012ൽ ഇരുവരും മഹാരാഷ്ട്രയിലും ക്രിസ്ത്യൻ രീതിയിലും വിവാഹിതരായി. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.
സണ്ണി ലിയോണിയുടെ പ്രണയകഥ സണ്ണി ലിയോൺ ലവ് സ്റ്റോറി: ഒരു കാലത്ത് പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചിരുന്ന താരമാണ് സണ്ണി ലിയോൺ. എന്നാൽ തന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമായി അവര്‍ ബോളിവുഡിലേക്ക് തിരിയുകയും ലോകം അഭിനന്ദിക്കുന്ന തരത്തിൽ ഒരു പദവി സ്ഥാപിക്കുകയും ചെയ്തു. അഭിനയം മാത്രമല്ല നിരവധി ബിസിനസുകളും അവര്‍ നടത്തുന്നുണ്ട്. ഡാനിയൽ എന്നാണ് സണ്ണി ലിയോണിന്‍റെ ഭർത്താവിന്‍റെ പേര്. ഇരുവരും 3 വർഷത്തോളം ഡേറ്റിങ്ങിന് ശേഷം വിവാഹിതരായി. ഇപ്പോൾ ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.