Surya Favourite Zodiacs: ഈ രാശിക്കാരുടെ ദിനം ഇന്ന് സൂര്യനെപ്പോലെ തിളങ്ങും നിങ്ങളും ഉണ്ടോ?

Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്.  ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.

 

Surya Dev Favorite Zodiac Signs: ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യമാണുള്ളത്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് പറയുന്നത്.  സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും.

1 /5

സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ഞായറാഴ്ചയാണ് സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം. സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കും. 

2 /5

ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് പിന്നെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.  ഇവർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാരിൽ സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും. ഈ രാശികൾ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കപ്പെടുന്നു. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

3 /5

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ചിങ്ങം രാശിക്കാർ ജനനം മുതൽ നേതൃത്വഗുണമുള്ളവരാണ്. ഈ ആളുകൾ നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ്. ഇത്തരം ആളുകൾ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. അവർക്ക് അതിശയകരമായ ആത്മവിശ്വാസമുണ്ട്, ഇത് അവരുടെ ബലഹീനതയായി മാറുന്നു. ചിങ്ങം രാശിക്കാർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നത് ഉത്തമമാണ്.  

4 /5

മേടം (Aries): മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ ഗ്രഹം ജാതകരുടെ ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ മേട രാശിക്കാർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇതൊരു കാരണമാണ്. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഈ ആളുകൾ സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.

5 /5

ധനു (Sagittarius):  ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരാത്തവരാണിവർ. ധനു രാശിക്കാർ മഹത്വകാംക്ഷികളാണ്.  ഇവർ കഠിനപരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കുന്നു. ധനു രാശിക്കാർ ആത്മവിശ്വാസം നിറഞ്ഞവരാണ്. നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ദൗർബല്യം. ധനു രാശിക്കാർ സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola