OTT Releases : വിവാദമായ കേരള സ്റ്റോറി മുതൽ ഷാരൂഖ് ഖാന്റെ ഡങ്കി വരെ; ഒടിടിയിൽ പുതുതായി എത്തിയ ചിത്രങ്ങൾ

Today OTT Releases : ഹിന്ദി ചിത്രങ്ങളാണ് കൂടുതലും ഈ വാരാന്ത്യത്തിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്. ഒപ്പം ഒരു മലയാള ചിത്രവും സംപ്രേഷണം ചെയ്ത് തുടങ്ങിട്ടുണ്ട്

 

1 /7

ഡങ്കി- ഷാരൂഖ് ഖാനും രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ സൂപ്പർ ഹിറ്റ് ചിത്രം ഡങ്കി കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ എത്തി

2 /7

കേരള സ്റ്റോറി- കേരളത്തിലെ ലവ് ജിഹാദിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കേരള സ്റ്റോറി. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം സീ5ലാണ് സംപ്രേഷണം ചെയ്തിരിക്കുന്നത്

3 /7

ക്വീൻ എലിസബത്ത്- ഫെബ്രുവരി 14ന് ഒടിടിയിൽ എത്തിയ മലയാള ചിത്രമാണ് ക്വീൻ എലിസബത്ത്. മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രം സീ5 ആണ് റിലീസായിരിക്കുന്നത്

4 /7

സലാർ-പ്രഭാസ്-പൃഥ്വിരാജ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയത്. മറ്റ് ഭാഷകളിലുള്ള ചിത്രത്തിന്റെ പ്രദർശനം നേരത്തെ ആരംഭിച്ചിരുന്നു

5 /7

ദി ഈസ് മീ... നൗ : എ ലൗ സ്റ്റോറി - ഹോളിവുഡ് ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയിരിക്കുന്നത്.

6 /7

അബ്രഹാം ഓസ്ലർ - നിരവധി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. കഴിഞ്ഞ ഒമ്പതാം തീയതി മുതൽ ചിത്രം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

7 /7

പോച്ചർ വെബ് സീരീസ്- ആമസോൺ പ്രൈം വീഡിയോയിലൂടെ വെബ് സീരീസ് ഫെബ്രുവരി 23 മുതൽ പ്രദർശനം നടത്തും. മലയാളി താരങ്ങളായ നിമിഷ സജയൻ, റോഷണ മാത്യു എന്നിവരാണ് പോച്ചറിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.  

You May Like

Sponsored by Taboola